നടി അനാർക്കലി മരക്കാറുടെ പിതാവ് നിയാസ് മരിക്കാർ വിവാഹിതനായി. വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങൾ അനാർക്കലി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. കണ്ണൂർ സ്വദേശിനിയാണ് നിയാസിന്റെ വധു. കൊച്ചുമ്മയുടെ ചിത്രവും നിക്കാഹ് ചടങ്ങുകളുടെ വീഡിയോയും അനാർക്കലി പങ്കുവച്ചിട്ടുണ്ട്. അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും വിവാഹ ചടങ്ങിനെത്തിയിരുന്നു.

ലൈല പി ആയിരുന്നു നിയാസിന്റെ ആദ്യ ഭാര്യ. കഴിഞ്ഞവർഷമാണ് ഇരുവരും വിവാഹമോചിതരായത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെ ലൈല ശ്രദ്ധ നേടിയിരുന്നു.

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി സിനിമയിലെത്തുന്നത്. നമ്പർ വൺ സ്നേഹതീരം നോർത്ത് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് അനാർക്കലിയുടെ ചേച്ചി ലക്ഷ്മി.

content highlights : Anarkkali marikkar father niyas marikkar wedding pictures