-
നടി അനാർക്കലി മരയ്ക്കാറിന്റെ കാളി എന്ന ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അജു വർഗീസ് ഫെയ്സ്ബുക്കിലൂടെ പുറത്തു വിട്ട ഫോട്ടോഷൂട്ട് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു. ഫോട്ടോഷൂട്ടിലൂടെ വർഗീയതയും വർണവിവേചനവും പ്രചരിപ്പിക്കുന്നു എന്ന തരത്തിലാണ് വിമർശനങ്ങളുയർന്നത്.
ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തു വരികയാണ് അനാർക്കലി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മാപ്പു ചോദിച്ചുകൊണ്ടൊരു കുറിപ്പാണ് അനാർക്കലി പങ്കുവെച്ചിരിക്കുന്നത്.
ഫോട്ടോഷൂട്ടിന് ആദ്യം തന്നോടു പറഞ്ഞിരുന്ന വിഷയം മറ്റൊന്നായിരുന്നുവെന്നും പിന്നീട് മാറ്റം വരുത്തിയപ്പോഴും തനിക്ക് അവരോട് പറ്റില്ലെന്നു പറയാൻ സാധിച്ചില്ലെന്നും അനാർക്കലി പറയുന്നു. തനിക്കു തെറ്റു പറ്റിപ്പോയെന്നും ഇനി ഇത്തരം തെറ്റുകൾ മനപൂർവം തന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും അനാർക്കലി പോസ്റ്റിൽ പറയുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങൾ താൻ ഒരു തരത്തിലും പ്രചരിപ്പിക്കില്ലെന്നു ഫോട്ടോഗ്രാഫറോട് പറഞ്ഞിട്ടുണ്ടെന്നും അനാർക്കലി പറയുന്നു.
എല്ലാവർക്കും നമസ്കാരം, ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന...
Posted by Anarkali Marikar on Thursday, 9 July 2020
Content Highlights :anarkali marikar facebook post apology on kali controversial photoshoot mahadevan thampi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..