മുംബൈ: മയക്കുമരുന്നു കേസില്‍ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്തതും വീട്ടില്‍ റെയ്ഡ് നടത്തിയതും വാട്ട്‌സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യന്‍ ചോദിക്കുമ്പോള്‍, ശരിയാക്കാം എന്ന് അനന്യ പറയുന്നു. എന്നാല്‍ നടി നിരോധിത ലഹരിപദാര്‍ഥങ്ങള്‍ ആര്യന് എത്തിച്ചു നല്‍കിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണ് നര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ അനന്യയെ മുംബൈയിലെ ഓഫീസിലേക്ക് വിളിപ്പിച്ചത്. നാല് മണിക്കൂറോളം ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ നടിയുടെ ലാപ്പ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ എന്‍.സി.ബി പിടിച്ചെടുത്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച നടി ഹാജരായേക്കും.

ആഡംബര കപ്പലില്‍ നടന്ന റെയ്ഡിലാണ് ആര്യന്‍ ഖാന്‍, അര്‍ബാസ് മെര്‍ച്ചന്റ് തുടങ്ങിയവര്‍ അറസ്റ്റിലായത്. നിലനില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആര്യന്‍ ഖാന്‍.

Content Highlights: Ananya Panday's chats reveal she agreed to arrange ganja for Aryan Khan, drug case, NCB