കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന പരിഹാസം, അമ്മയുമായുള്ള താരതമ്യം; മനസ്സുതുറന്ന് അനന്തിത


അനന്തിത സുന്ദർ കുടുംബത്തോടൊപ്പം, അനന്തിത സുന്ദർ

കുട്ടിക്കാലം മുതല്‍ ബോഡി ഷെയ്മിങ്ങിന്റെ ഇരയാണെന്ന് നടി ഖുശ്ബുവിന്റെയും സംവിധായകന്‍ സുന്ദര്‍ സിയുടെയും മകള്‍ അനന്തിത സുന്ദര്‍. ഒരു തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനന്തിത മനസ്സുതുറന്നത്. സഹോദരി അവന്തിക ലണ്ടനില്‍ പഠനം പൂര്‍ത്തിയാക്കി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. സിനിമാനിര്‍മാണമാണ് അനന്തിതയുടെ ലക്ഷ്യം. താരകുടുംബത്തിലെ അംഗമായതിനാല്‍ തങ്ങള്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ നല്ല വശവും മോശ വശവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്ന് അനന്തിത പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലം മുതല്‍ ഒരുപാട് പരിഹാസങ്ങള്‍ക്ക് പാത്രമായിട്ടുണ്ടെന്ന് അനന്തിത പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ കുട്ടിക്കാലം മുതല്‍ തന്നെ സജീവമായിരുന്നു. ഒരുപാട് പോസിറ്റീവിറ്റിയോടെയാണ് ഞാന്‍ അത് കൈകാര്യം ചെയ്തത്. എന്നാല്‍ പലരുടെയും കമന്റുകള്‍ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ വല്ലാതെ പരിഹാസിക്കപ്പെട്ടു. അമ്മയുമായി താരതമ്യം ചെയ്യുന്നവരുമുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാന്‍ ആകര്‍ഷണമില്ല തുടങ്ങിയ അഭിപ്രായങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു.

ഇപ്പോള്‍ ശരീരഭാരം കുറച്ചു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ഞാനെന്റെ ലക്ഷ്യത്തിലെത്തിയത്. എന്നിലുള്ള മാറ്റം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതുകൊണ്ടാണെന്ന് ആരോപിക്കുന്നവരുമുണ്ട്. വര്‍ഷങ്ങളായി മോശം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍ ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള തൊലിക്കട്ടി എനിക്കുണ്ട്- അനന്തിത പറയുന്നു.

Content Highlights: Anandita sunder, Body shaming, Daughter of khusboo, Sundar C, Family

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented