ഷാഫിയുടെ ഫാമിലി ഹ്യൂമർ എൻ്റെർടൈനർ; വരുന്നൂ 'ആനന്ദം പരമാനന്ദം'


ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിൻ്റെ പ്രമേയം. അത് തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണന്ന് സംവിധായകനായ ഷാഫി

ആനന്ദം പരമാനന്ദത്തിൽ ഷറഫുദ്ദീനും ഇന്ദ്രൻസും

ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമർ, എൻ്റെർടൈനറായ ആനന്ദം പരമാനന്ദം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. പഞ്ചവർണ്ണത്തത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്തത രംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഓ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ, പി.എസ്.പ്രേമാനന്ദൻ, കെ.മധു എന്നിവരാണ് നിർമ്മാതാക്കൾ.

എം. സിന്ധുരാജിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം തികഞ്ഞ ഫാമിലി ഹ്യൂമറാണ്. ഒപ്പം അൽപ്പം ഫാൻ്റസിയും അകമ്പടിയായിട്ടുണ്ട്. ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിൻ്റെ പ്രമേയം. അത് തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണന്ന് സംവിധായകനായ ഷാഫി പറഞ്ഞു.

ഇന്ദ്രൻസ്, ഷാഫി, എം. സിന്ധുരാജ്

പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാൻ ദിവാകരക്കുറുപ്പിനേയും വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി ഗൾഫിൽ നിന്നും എത്തുന്ന പി.പി.ഗിരീഷ് എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.

ദിവാകരക്കുറുപ്പിനെ ഇന്ദ്രൻസും പി.പി.ഗിരീഷിനെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു. അജുവർഗീസിൻ്റെ മുളകിട്ട ഗോപി ഈ ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമാണ്. മറ്റൊരു പ്രധാന കഥാപാത്രം ബൈജു സന്തോഷിൻ്റെ സുധനളിയനാണ്. തിങ്കളാഴ്ച്ച നിശ്ചയം ഫെയിം അനഘ നാരായണനാണ് ഈ ചിത്രത്തിലെ നായിക. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രൻ , ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്ണചന്ദ്രൻ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു.

ആനന്ദം പരമാനന്ദം എന്ന ചിത്രത്തിൽ അനഘ നാരായണൻ

മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. മനോജ് പിള്ള ഛായാഗ്രഹണവും വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അർക്കൻ, മേക്കപ്പ്. പട്ടണം റഷീദ്. കോസ്റ്റ്യൂം ഡിസൈൻ - സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - റിയാസ്, അസോസിയേറ്റ് ഡയറക്ടർ -രാജീവ് ഷെട്ടി, പ്രൊഡക്ഷൻ മാനേജേഴ്സ് - ശരത്, അന്ന, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബാബുരാജ്മ നിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻ പൊടുത്താസ്, ഫോട്ടോ -ഹരി തിരുമല. സപ്ത തരംഗ് റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Content Highlights: anandam paramanandam shooting completed, indrans and sharafudheen, shafi new movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented