നന്തഭദ്രം എന്ന നോവലിനെ ആസ്പദമാക്കി ചിത്രം പ്രഖ്യാപിച്ച് എഴുത്തുകാരന്‍ സുനില്‍ പരമേശ്വരന്‍. 'അതിരന്‍' സംവിധാനം ചെയ്ത വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുനില്‍ പരമേശ്വരന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദിഗംബരന്‍ എന്ന പേരിലാണ് ചിത്രം ഒരുക്കുന്നത്. 

സുനില്‍ പരമേശ്വരന്റെ കുറിപ്പ്

അനന്തഭദ്രം നോവല്‍ വായിച്ചവര്‍ക്ക് സിനിമ ഇഷ്ടമായില്ല. പക്ഷെ. ദൈവവിധിയില്‍ അനന്തഭദ്രം നോവല്‍ ചലച്ചിത്രമാകുന്നു. തിരക്കഥ കഴിഞ്ഞു. പേര് ദിഗംബരന്‍ 'അതിരന്‍ 'എന്ന മികച്ച സിനിമയുടെ സംവിധായകന്‍ വിവേകാണ് ദിഗംബരന്‍ സംവിധാനം ചെയ്യുന്നത് . കൊറോണ കാലം കഴിത്ത് ധനുഷ്‌കോടിയിലും ഹിമാലയത്തിലുമാണ് ഷൂട്ടിങ് തീരുമാനിച്ചിരിക്കുന്നത്. ഒരു നോവലിനെ ആധാരമാക്കി രണ്ട് ചലച്ചിത്രം ഉണ്ടാകുന്നത് ഒരു പക്ഷെ ലോകത്തില്‍ ആദ്യമായിട്ട് ആയിരിക്കും ഇത്തരത്തില്‍ ഒരു ചലച്ചിത്രം ഉണ്ടാകുന്നതും. നോവല്‍ വായിക്കാത്ത എന്റെ സുഹൃത്തുക്കള്‍ നോവല്‍ വായിച്ച് അഭിപ്രായങ്ങള്‍ എഴുതണം. ദിഗംബരന്റെ മറ്റൊരു മുഖം നമുക്ക് കാണാന്‍ കഴിഞ്ഞേക്കും പ്രാര്‍ത്ഥിക്കണം...! 

അനന്തഭദ്രം നോവലിനെ ആസ്പദമാക്കി ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ 2005-ല്‍ ഇതേ പേരില്‍ സിനിമ ഒരുക്കിയിരുന്നു. മനോജ് കെ. ജയന്‍, പൃഥ്വിരാജ്, കാവ്യ മാധവന്‍, കലാഭവൻ മണി എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിഗംബരനിലൂടെ മികച്ച പ്രകടനമാണ് മനോജ് കെ. ജയന്‍ കാഴ്ചവച്ചത്.