'അനക്ക് എന്തിന്റെ കേടാ' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി


'അനക്ക് എന്തിന്റെ കേടാ' എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ്ങ്

ബഹറിന്‍ മീഡിയസിറ്റി ഫിലിം പ്രൊഡക്ഷന്റെ (BMC) പ്രഥമ സംരഭമായ 'അനക്ക് എന്തിന്റെ കേടാ' എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിങ്ങ് ബഹറനില്‍ വെച്ച് നടന്നു.

സിനിമാ നാടക നടനുമായ ശിവജി ഗുരുവായൂര്‍, ബഹറിന്‍ മീഡിയ സിറ്റി ചെയര്‍മാനും സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഫ്രാന്‍സിസ് കൈതാരത്ത്, സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഷമീര്‍ ഭരതന്നൂര്‍, ബിഎംസി ഫിലിം സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടറായ പ്രകാശ് വടകര,ജയമേനോന്‍, ശ്രാവണ മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി വി ചെറിയാന്‍ ,ഫിലിം സൊസൈറ്റി കോര്‍ഡിനെറ്റര്‍ അന്‍വര്‍ നിലമ്പൂര്‍ എന്നിവര്‍ ടൈറ്റില്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.



മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ബഹറനില്‍നിന്നുള്ള പുതുമുഖ താരങ്ങളും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കിംസ് ഹോസ്പിറ്റല്‍ സിഇഒ താരിഖ് നജീബ്, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ചലച്ചിത്ര കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Content Highlights: anakku enthnte keda title poster revealed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented