അമ്മയാകാനുള്ള ഒരുക്കത്തിനിടെ വിവാഹനിശ്ചയം ആഘോഷിച്ച് നടി എമി ജാക്‌സണ്‍. ലണ്ടനില്‍ വച്ചാണ് എമിയും പങ്കാളി ജോര്‍ജ് പനയോട്ടുമായുള്ള വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

ബ്രിട്ടനിലെ മാതൃദിനത്തിന്റെ അന്നാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം എമി ആരാധകരുമായി പങ്കുവച്ചത്.  ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ജോര്‍ജുമൊത്ത് ഗര്‍ഭകാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങള്‍ എമി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 

രജനി നായകാനായ ഷങ്കര്‍ ചിത്രം 2.0 ആണ് എമിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എ.എല്‍.വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണത്തിലൂടെയാണ് എമി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ബ്രിട്ടണിലെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് വ്യവസായി അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകനാണ് ജോര്‍ജ് പനയോട്ടു. വാലന്റൈന്‍സ് ഡേയുടെ അന്നാണ് ജോര്‍ജുമായി പ്രണയത്തിലാണെന്ന വിവരം എമി പുറത്ത് പറയുന്നത്. പ്രണയദിനാശംസകള്‍ക്കൊപ്പം ജോര്‍ജിന്റെ ചിത്രവും എമി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. 

Content Highlights: Amy Jackson engagement ceremony with George Panayiotou after announcing pregnancy