ടി എമി ജാക്സണും പ്രതിശ്രുത വരൻ ജോർജ് പനയോട്ടും വേർപിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. ജോർജുമൊത്തുള്ള ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതാണ് ഊഹാപോഹങ്ങൾക്കു കാരണം.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ‌ 2019 ലാണ് എമിയുടെയും ജോർജിന്റെയും വിവാഹനിശ്ചയം നടന്നത്. അധികം വൈകാതെ താൻ അമ്മയാകാൻ ഒരുങ്ങുകയാണെന്ന വാർത്തയും താരം പങ്കുവച്ചു. അതേ വർഷമാണ് ഇരുവർക്കും ആൺകുഞ്ഞ് ജനിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amy Jackson (@iamamyjackson)

മകന്റെ പേര് ആൻഡ്രിയാസ് എന്നാണെന്ന് വ്യക്തമാക്കി മകനും ജോർജിനുമൊപ്പം ആശുപത്രിയിൽ നിന്ന് പകർത്തിയ ചിത്രവും താരം പങ്കുവച്ചിരുന്നു.  ‌എന്നാൽ ആ ചിത്രംവും ഫാദേഴ്സ് ഡേയ്ക്ക് പകർത്തിയ ചിത്രവും എമി ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amy Jackson (@iamamyjackson)

2010-ൽ മദിരാസിപ്പട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ഇന്ത്യൻ സിനിമയിൽ തുടക്കം കുറിച്ചത്. ശങ്കർ സംവിധാനം ചെയ്ത 2.0ലാണ് എമി അവസാനമായി അഭിനയിച്ചത്.

content highlights : Amy Jackson breakup with fiance George Panayiotou rumours deletes pictures from Instagram