ബാല, അമൃതയും അഭിരാമിയും | ഫോട്ടോ: www.facebook.com/ActorBalaOfficial, ബി. മുരളികൃഷ്ണൻ | മാതൃഭൂമി
ഉദര രോഗത്തേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ബാലയെ സന്ദര്‍ശിച്ച് ഗായിക അമൃതാ സുരേഷും കുടുംബവും. മകള്‍, സഹോദരി അഭിരാമി സുരേഷ് എന്നിവര്‍ക്കൊപ്പമാണ് അമൃതയെത്തിയത്. അഭിരാമിയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ബാല ചേട്ടന്റെ അടുത്ത് ഞങ്ങള്‍ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു എന്നാണ് അഭിരാമി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അമൃത ഇപ്പോഴും ആശുപത്രിയിലുണ്ട്. ചെന്നൈയില്‍ നിന്ന് ബാലയുടെ സഹോദരന്‍ ശിവ എത്തിയിട്ടുണ്ടെന്നും നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അഭിരാമി പറഞ്ഞു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ബാലയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് ചികിത്സ തേടിയത്. ചൊവ്വാഴ്ച ബാലയെ കാണാന്‍ നടന്‍ ഉണ്ണി മുകുന്ദന്‍, എന്‍.എം. ബാദുഷ, വിഷ്ണു മോഹന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
ചികിത്സയുടെ ഭാഗമായി ബാല ഒരാഴ്ച മുന്‍പും ആശുപത്രിയിലെത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlights: bala in hospital, amritha suresh and abhirami suresh visited bala at hospital
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..