അമ്രിൻ ഖുറേഷി| Photo Courtesy: Dabboo Ratnani
തെലുങ്കു സിനിമാ നിർമ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ പുത്രിയായ അമ്രിൻ ഖുറേഷി ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ 'ബാഡ് ബോയ്' എന്ന സിനിമയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത്.
തെലുങ്കിൽ വൻവിജയം നേടിയ 'സിനിമാ ചൂപിസ്ത മാവ' എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ ചിത്രം . മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷ് ചക്രവർത്തിയാണ് അമ്രിന്റെ നായകൻ. നമാഷിന്റേയും അരങ്ങേറ്റ ചിത്രമാണ് 'ബാഡ് ബോയ്'. ഈ സിനിമയുടെ ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്ന ഔദ്യോദിക പ്രഖ്യാപനം വന്നതോടെ മറ്റൊരു ഹിന്ദി ചിത്രത്തിലും അമ്രിൻ ഖുറേഷി നായികയായി കരാർ ചെയ്യപ്പെട്ടു കഴിഞ്ഞു .
അല്ലു അർജ്ജുന്റെ ബ്ലോക്ക് ബസ്റ്റർ സിനിമ 'ജൂലൈ'യുടെ ഹിന്ദി പുനരാവിഷ്ക്കരമായ പേരിടാ ചിത്രമാണ് അമ്രിൻ നായികയാവുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം. അന്തോണി ഡി സൂസയാണ് സംവിധായകൻ . വിദ്യാഭ്യാസ കാലത്തു തന്നെ സിനിമ അഭിനയമാണ് തന്റെ പ്രൊഫഷനെന്ന് അമ്രിൻ ഖുറേഷി മനസ്സിൽ തീർച്ചപ്പെടുത്തിയിരുന്നുവത്രെ .അത് കൊണ്ട് പഠനം കഴിഞ്ഞയുടൻ അതിനായുള്ള ഹോം വർക്കുകളും തുടങ്ങി അമ്രിൻ. അതിനെക്കുറിച്ച് അമ്രിൻ പറയുന്നു ..
" ഹൈദരാബാദിൽ പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ ഒരു നടിയാവണം എന്ന് തീരുമാനിച്ചു ... വെറുതെയല്ല സീരിയസായി തന്നെ . ഞാൻ അനുപം ഖേറിന്റെ ഇൻസ്റ്റിട്യൂട്ടിൽ ചേർന്ന് അഭിനയം പഠിച്ചു . അതിനു ശേഷം ഏതാനും അഭിനയ കളരികളിലും പങ്കെടുത്തതോടെ എന്റെ ആത്മവിശ്വാസം വർദ്ധിച്ചു . ഗ്ലാമറിനൊപ്പം അഭിനയവും എനിക്ക് നന്നായി വഴങ്ങും എന്ന് ബോധ്യപ്പെട്ട ശേഷമാണ് അവസരങ്ങൾക്കുള്ള അന്വേഷണം തന്നെ തുടങ്ങിയത്. രാജ് കുമാർ സന്തോഷി സർ പലവട്ടം ഓഡിഷൻ നടത്തിയ ശേഷമാണ് 'ബാഡ് ബോയി' യിലേക്ക് എന്നെ നായികയായി തിരഞ്ഞെടുത്തത് .അദ്ദേഹത്തിന്റെ സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്താൻ അവസരം ലഭിച്ചത് മഹാഭാഗ്യം !.. തുടർന്ന് അന്തോണി ഡിസൂസയുടെ മറ്റൊരു ചിത്രത്തിലേക്കും ക്ഷണം കിട്ടി. സിനിമ എന്റെ പാഷനാണ്. ഭാഷാഭേദദമന്യേ എനിക്ക് തമിഴ് -തെലുങ്കു സിനിമകളിൽ മാത്രമല്ല മലയാളത്തിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് അതും സഫലമാവാൻ കാത്തിരിക്കയാണ് ഞാൻ "- അമ്രിൻ ഖുറേഷി പറഞ്ഞു.
Content Highlights: Amrin Qureshi bollywood bebut Rajkumar Santhoshi Movie, Bad Boy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..