ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമാകുന്ന ചിത്രം "അമ്മു" ഒക്ടോബർ 19ന്  ആമസോൺ പ്രൈമിൽ


നവീൻ ചന്ദ്ര, സിംഹ എന്നിവരാണ് ചിത്രത്തിലെ  മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   

അമ്മു സിനിമയുടെ പോസ്റ്റർ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

ആമസോൺ പ്രൈം വീഡിയോയുടെ ആദ്യ തെലുങ്ക് ഒറിജിനൽ ചിത്രമായ 'അമ്മു' ഒക്ടോബർ 19ന് റിലീസ് ചെയ്യും. ഇന്ത്യയിലും 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും പ്രൈം അംഗങ്ങൾക്ക് തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ അമ്മു സ്ട്രീം ചെയ്യും. ചാരുകേഷ് ശേഖറാണ് രചനയും സംവിധാനവും.

സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കല്യാൺ സുബ്രഹ്മണ്യം, കാർത്തികേയൻ സന്താനം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കാർത്തിക് സുബ്ബരാജാണ് അവതരിപ്പിക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ നേരിട്ടപ്പോഴും ഒരു ഫീനിക്സിനെപ്പോലെ ചിറകടിച്ചുയർന്ന ഒരു സ്ത്രീയുടെ കരുത്ത് പകരുന്ന കഥയാണ് ചിത്രം പറയുന്നത്. നവീൻ ചന്ദ്ര, സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പല കാരണങ്ങളാലും അമ്മു ഞങ്ങൾക്ക് സവിശേഷമാണെന്ന് പ്രൈം വീഡിയോയുടെ ഇന്ത്യ ഒറിജിനൽസ് ഹെഡ് അപർണ പുരോഹിത് പറഞ്ഞു. “ഇത് ഞങ്ങളുടെ ആദ്യ തെലുങ്ക് ഒറിജിനൽ സിനിമ മാത്രമല്ല, കടന്നുപോയതിൽ ഞങ്ങൾ ത്രില്ലടിക്കുന്ന ഒരു നാഴികക്കല്ലാണ്; പക്ഷേ, സ്ത്രീകളുടെ ശക്തിയിലും പ്രതിരോധശേഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാനപ്പെട്ടതും പ്രസക്തവുമായ ഒരു കഥ കൂടിയാണിത്. പുത്തം പുതുകാലൈ, മഹാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം കാർത്തിക് സുബ്ബരാജുമായുള്ള ഞങ്ങളുടെ അടുത്ത സഹകരണത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു. ഈ ചിത്രത്തിലെ ഞങ്ങളുടെ പ്രധാന അഭിനേതാക്കളായ ഐശ്വര്യ ലക്ഷ്മി, നവീൻ ചന്ദ്ര, സിംഹ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രൈം വീഡിയോയിൽ, ഈ കഥ ഇന്ത്യയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരും അഭിമാനമുള്ളവരുമാണ്. ""ഒരു സിനിമ എന്ന നിലയിൽ അമ്മു ഒരു റിവഞ്ച് ത്രില്ലർ എന്നതിലുപരിയാണെന്ന് കാർത്തിക് സുബ്ബരാജ് പറഞ്ഞു. ഒരു നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട, ജീവിതം പ്രവചനാതീതമാണെന്ന സന്ദേശം നൽകുന്ന ഈ ചിത്രം പ്രേക്ഷകരെ ആവേശത്തിൻറെ മുൾമുനയിൽ എത്തിക്കും. ഐശ്വര്യ, നവീൻ, സിംഹ എന്നിവർക്കൊപ്പം ഇൻഡസ്ട്രിയിലെ ചില മികച്ച അഭിനേതാക്കളുടെ മികച്ച പ്രകടനവും ഈ ചിത്രത്തിലുണ്ട്. വൈകാരികമായ കാമ്പിനെ നിലനിർത്തിക്കൊണ്ട് ഈ രസകരവും പ്രധാനപ്പെട്ടതുമായ കഥ അവതരിപ്പിച്ചതിന് ചാരുകേഷ് ശേഖറിനെ ഞാൻ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: ammu movie to ott release, aishwarya lekshmi movie, karthik subbaraj


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented