കൊച്ചി: നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണ. നിര്‍മാണം മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയില്‍ ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗത്തിലാണ് ധാരണയുണ്ടായത്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിന്‍ പൂര്‍ത്തിയാക്കും. വെയില്‍, ഖുര്‍ബാനി ചിത്രങ്ങളും പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി താര സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.
ഷെയിനെ ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ധാരണ സംബന്ധിച്ച കാര്യങ്ങള്‍ ഉടന്‍ നിര്‍മാതാക്കളെ അറിയിക്കും. എന്നാല്‍, ഉല്ലാസം ഡബ്ബിങ് പൂര്‍ത്തിയാക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍.
Content highlights: AMMA to resolve issues between Shane Nigam and Film profucers