ട്വന്റി 20’ പോലെ പുതിയ സിനിമ ഒരുക്കാൻ താരസംഘടനയായ 'അമ്മ'. സംഘടനയുടെ കൊച്ചി കലൂരിലുള്ള പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കവേ പ്രസിഡന്റ് മോഹൻലാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ പോസ്റ്റർ റിലീസും ചടങ്ങിൽ നടന്നു.  

ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണവും രാജീവ് കുമാറിന്റേതാണ്.  നിർമാണം ആശിർവാദ് സിനിമാസ് ആണ്. 

കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ‘ട്വന്റി 20’ പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ‘ഏകദേശം 135ഓളം പ്രവർത്തകർക്ക് ഇതിൽ അഭിനയിക്കാൻ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്കും വേണ്ടിയിരുന്നത്. ഇതൊരു മഹത്തായ സിനിമയാണ്. ചിത്രം ആശീർവാദ് ആകും നിർമിക്കുക. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ. രാജീവ് കുമാർ എഴുതിയിരിക്കുന്നു. ഇതൊരു ക്രൈം ത്രില്ലറാണ്. പ്രിയദർശനും രാജീവ് കുമാറും ചേർന്ന് ചിത്രം സംവിധാനം ചെയ്യും.’–മോഹൻലാൽ പറഞ്ഞു.

ചിത്രത്തിന്റെ പേര് നിർദേശിക്കാൻ പ്രേക്ഷകർക്കായി ഒരു മത്സരവും ‘അമ്മ’ സംഘടന ഒരുക്കുന്നുണ്ട്. അതിന്റെ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും.

Content Highlights : Amma New Movie directed by Priyadarshan And TK Rajeevkumar Produced by Antony Perumbavoor