താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. മീറ്റിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനോട് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ദേഷ്യപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്തകളും വന്നു. ഫോട്ടോഗ്രാഫർക്കു നേരെ കൈ ചൂണ്ടി സംസാരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയുെ ചെയ്തു.

'മാധ്യമപ്രവര്‍ത്തകനെ ചീത്ത വിളിച്ച് മോഹന്‍ലാല്‍' എന്ന തലക്കെട്ടോട് കൂടിയാണ് ഈ വീഡിയോ പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ വീഡിയോയുടെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. സിനിമാ മാസികയായ നാനയുടെ ഫോട്ടോഗ്രാഫര്‍ മോഹനോട് തമാശരൂപേണ 'ചൂടാകുന്ന' മോഹൻലാലിന്റെ വീഡിയാേയാണ് പ്രചരിപ്പിക്കപ്പെട്ടത്.

അമ്മയുടെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മീറ്റിങ് കഴിഞ്ഞ് മുറിക്കാനായി ഒരു കേക്ക് സംഘാടകര്‍ തയ്യാറാക്കിയിരുന്നു. കേക്കില്‍ ചാരിനില്‍ക്കരുതെന്ന് മോഹനോട് പറയുന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഇതിന്റെ യഥാര്‍ഥ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോഹന്‍ലാല്‍ പറയുന്നത് കേട്ട് മോഹൻ ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകരും ചിരിക്കുന്നതും മോഹന്‍ അവിടുന്നു മാറിനില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാവുന്നതാണ്. 

Content Highlights : Amma Meeting Mohanlal Viral Video