നുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി വ്യത്യസ്തമായ രീതിയില്‍ ഒരുങ്ങുന്ന ചിത്രമാണ് അമ്മ മരത്തണലില്‍. പ്രകൃതിയെ അമ്മയായി കരുതി ജീവിക്കുന്ന പ്രകാശന്റെ കഥയാണ് ജിബിന്‍ ജോര്‍ജ് ജെയിംസ് സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.

പാലക്കാടിന്റെ ഗ്രാമീണാന്തരീക്ഷത്തില്‍ കൃഷിയെ ഉപജീവനമാര്‍ഗമാക്കി ജീവിക്കുന്ന ആളാണ് പ്രകാശന്‍. അമ്മയും ഭാര്യയും മകളുമടങ്ങിയ കുടുംബം. അവിടേക്ക് ടൗണില്‍ നിന്നും മനു എന്നയാള്‍ എത്തുന്നു. പ്രകാശന്റെ സുഹൃത്തായ അജയനാണ് മനുവിനെ കൊണ്ടുവരുന്നത്. മനുവിന്റെ വരവിന്റെ കാരണം നിഗൂഢമാണ്. ആദ്യമൊക്കെ അസ്വസ്ഥനായി കാണുന്ന മനു ക്രമേണ പ്രകാശനുമായി അടുക്കുകയും പ്രകൃതിയെ തിരിച്ചറിയാന്‍ തുടങ്ങുകയും ചെയ്യുന്നു. അത് അയാളില്‍ വലിയ മാറ്റമാണ് ഉളവാക്കുന്നത്. പ്രകാശനെ പറ്റി കൂടുതല്‍ അറിയുന്തോറും മനുവില്‍ അത്ഭുതമാണുണ്ടാകുന്നത്.

കമ്മ്യൂണിസ്റ്റ്കാരനായ അച്ഛന്റെ മകനായ പ്രകാശനും കറ തീര്‍ന്ന പാര്‍ട്ടി അനുഭാവി ആയിരുന്നു. പക്ഷെ സാഹചര്യങ്ങള്‍ അയാളെ എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചു. കാവും കൃഷിയുമായി ജീവിതം ധന്യമാക്കിയ അമ്മയുടെ ഓര്‍മ്മ പ്രകാശനില്‍ ഇപ്പോഴും  നിലനില്‍ക്കുന്നത് കാവിലൂടെയാണ്. അതുകൊണ്ട് തന്നെ ആ കാവിന്റെ സാന്നിത്യം അയാളില്‍ അമ്മയുടെ ഓര്‍മ ഉളവാക്കും. 

Amma Marathanalil

ഈ കാവിന്റെ ഉടമസ്ഥതയെ ചൊല്ലി പ്രകാശന്‍ ചെറിയച്ചുമായി കേസ് നടത്തി വരികയാണെന്ന് അറിയുന്ന മനു, അജയന്‍ വഴി കോംപ്രമൈസിസിനു ശ്രമിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങള്‍ കഥയുടെ ഗതിയെ തന്നെ തിരിച്ചു വിടുന്നു.

ഇഷ്ടി എന്ന സംസ്‌കൃത ചിത്രത്തിലൂടെ പ്രശസ്തനായ അനൂപ് കൃഷ്ണന്‍ ആണ് പ്രകാശനെ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങളായ ശ്രീകാന്ത്, അമീര്‍ എന്നിവര്‍ മനു, അജയന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവസൂര്യ, ജിത്തു മേനോന്‍, ജസ്റ്റിന്‍ ചാക്കോ,  ശാലിനി ദിനേശ്, സിനി പ്രസാദ്,  സുനില്‍ വിക്രം, ഫാത്തിമ നൗഷാദ്, കാര്‍ത്തിക് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

amma marathanalil

കോയിക്കര സിനി ഹൌസ് ബാന്നറില്‍ ജസ്റ്റിന്‍ ചാക്കോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ശ്രീകാന്ത് എസ്,  ക്യാമറ ബൈജു രാമപുരം,   നിര്‍മാണ സഹകരണം അമീര്‍ അലി,  ചന്ദ്രലാൽ, മനോജ്, നിഖില്‍  ലിറിക്‌സ് ഷിന്‍സി നോബിള്‍,  സംഗീതം ഷൈന്‍ പുളിക്കല്‍, ആലാപനം ഡെല്‍സി നൈനാന്‍, എഡിറ്റിംഗ് ജോബിന്‍സ് സെബാസ്റ്റ്യന്‍, സൌണ്ട് ഡിസൈന്‍ നീതീഷ് വിശ്വംഭരന്‍, മേക്കപ്പ് ജയമോഹന്‍, സ്റ്റില്‍സ് അനീഷ് പട്ടാമ്പി. അസിസ്റ്റന്റ്‌സ് സനല്‍ എഴുത്തച്ഛന്‍, സജീഷ്, ജിബിന്‍ ഫോട്ടോപ്പാർക്ക്.

amma marathanalil