കേരളത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യത്തിന് അവസരം ഒരുക്കുവാന്‍ പദ്ധതിയുമായി താര സംഘടന 'അമ്മ'. 

'ഒപ്പം, അമ്മയും' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അര്‍ഹതപ്പെട്ട വിദ്യാര്‍ഥികളെ കണ്ടെത്തി 100 ടാബുകള്‍ ആദ്യ ഘട്ടത്തില്‍ നല്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് 'അമ്മ' എക്‌സിക്യൂട്ടീവ് അംഗമായ നടന്‍ ബാബുരാജ് പങ്കുവയ്ച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'സുഹൃത്തുക്കളെ , ഈ അവസരം നിങ്ങളില്‍ അര്‍ഹരായ കുഞ്ഞുമക്കള്‍ക്കു പ്രയോജനപ്പെടുത്താന്‍ ഉപകരിക്കട്ടെ. മറ്റുള്ളവരോട് ആവശ്യപ്പെടാന്‍ സാധികാത്ത ഇടത്തരം കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്കും ഈ അവസരം പ്രയോജനപ്പെടട്ടെ'- ബാബുരാജ് കുറിച്ചു.

'അമ്മ'യുടെ ഏതെങ്കിലും അംഗത്തിന്റെ നിര്‍ദ്ദേശത്തില്‍ ജനപ്രതിനിധികള്‍ മുഖേനയാണ് ടാബുകള്‍ വിതരണം ചെയ്യുന്നത്. സംഘടനയുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും മേല്‍വിലാസവും പോസ്റ്റില്‍ പങ്കുവയ്ച്ചിട്ടുണ്ട്. 

Content Highlights: AMMA Malayalam Cinema artist association to help financially backward students for online class