പ്രതീക്താമക ചിത്രം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ മാതൃഭൂമി
കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിൽ രണ്ട് സ്ഥാനങ്ങളിൽ മത്സരം ഉറപ്പായി. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ വൈസ് പ്രസിഡന്റുമാരെയും കമ്മിറ്റി അംഗങ്ങളെയും കണ്ടെത്താനാണ് തിരഞ്ഞെടുപ്പ് വേണ്ടിവരിക. തിരഞ്ഞെടുപ്പ് 19-നു നടക്കും.
സംഘടനയുടെ ജനറൽ ബോഡി യോഗം നടക്കുന്ന ക്രൗൺപ്ലാസ ഹോട്ടലിൽ 19-നു രാവിലെ 11 മുതൽ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്നു മണിയോടെ ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്.
രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് ആശ ശരത്, മണിയൻപിള്ള രാജു, ശ്വേത മേനോൻ എന്നിവരാണ് മത്സരിക്കുന്നത്. 11 അംഗ കമ്മിറ്റിയിലേക്ക് ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, മഞ്ജു പിള്ള, നസീർ ലത്തീഫ്, നിവിൻ പോളി, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിങ്ങനെ 14 പേരാണ് മത്സരിക്കുന്നത്.
ഇതിൽ വിജയ് ബാബു പിന്മാറാനുള്ള പത്രിക ഒപ്പിട്ടു നൽകിയെങ്കിലും അതിൽ പേര് രേഖപ്പെടുത്താതിരുന്നതിനാൽ സാങ്കേതിക കാരണങ്ങളാൽ മത്സര രംഗത്ത് അവശേഷിക്കും.
Content Highlights: AMMA election on 19th december, Mohanlal, Idavela Babu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..