'അമ്മ'യെ പറ്റിച്ചിട്ടില്ല; സിദ്ദിഖിനെതിരേ പരാതി നൽകുമെന്ന് നാസർ ലത്തീഫ്


അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് 'ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന മോഹന വാഗ്ദാനം നൽകി അമ്മയെ കബളിപ്പിച്ചവരുമില്ല...' എന്ന വരികളുണ്ടായിരുന്നത്.

Siddique, Nasar Latheef

കൊച്ചി: ഭൂമി നൽകാമെന്ന് പറഞ്ഞ് താര സംഘടനയായ 'അമ്മ'യെ കബളിപ്പിച്ചിട്ടില്ലെന്നും തന്നെ മോശക്കാരനായി ചിത്രീകരിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ നടൻ സിദ്ദിഖിനെതിരേ പരാതി നൽകുമെന്നും നടൻ നാസർ ലത്തീഫ്. അമ്മയിലെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ പേരിൽ തന്നെ കരിവാരിത്തേയ്ക്കാനായിരുന്നു ശ്രമം. ഉടൻതന്നെ അമ്മ പ്രസിഡന്റ് മോഹൻലാലിന് പരാതി നൽകും. നടപടിയുണ്ടായില്ലെങ്കിൽ നിയമ വഴി തേടുമെന്നും നാസർ പത്രസമ്മേളനത്തിൽ പറഞ്ഞു.

അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് 'ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന മോഹന വാഗ്ദാനം നൽകി അമ്മയെ കബളിപ്പിച്ചവരുമില്ല...' എന്ന വരികളുണ്ടായിരുന്നത്. ഇത്‌ തന്നെ ലക്ഷ്യമിട്ടുള്ളതായിരുന്നു എന്നാണ് അമ്മ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ നാസർ ലത്തീഫ് ആരോപിക്കുന്നത്.

രണ്ടുവർഷം മുന്നേയാണ് എഴുപുന്നയിൽ തന്റെയും ഭാര്യയുടെയും പേരിലുള്ള 20 സെന്റ് 'അമ്മയ്ക്ക്' സൗജന്യമായി നൽകാം എന്ന് താൻ യോഗത്തിൽ പറഞ്ഞതെന്ന് നാസർ പറയുന്നു. സിനിമാ രംഗത്തുള്ള, വീടില്ലാത്തവർക്ക് വീടു നിർമിച്ചു നൽകാനായിരുന്നു ഈ ഭൂമി കൈമാറാമെന്ന് തീരുമാനിച്ചത്. ഇതിന്റെ രേഖകളുടെ പകർപ്പുകൾ ഇടവേള ബാബുവിന് രണ്ടുവർഷം മുന്നേ നൽകിയിരുന്നു. രണ്ടു സെന്റിൽ വീതം രണ്ടുനിലയുള്ള ചെറിയ വീടുകൾ എന്നതായിരുന്നു മനസ്സിലുണ്ടായിരുന്നത്. എന്നാൽ, പിന്നീട് പല തവണ ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ അമ്മ ഭാരവാഹികളിൽനിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.

ഇതേ തുടർന്ന് പാട്ടുകാരായ സീറോ ബാബു, ഇബ്രാഹിം തുടങ്ങി ഏതാനും പേർക്ക് ആ ഭൂമി താൻ തന്നെ രജിസ്റ്റർ ചെയ്തു നൽകി. അവിടെ ഇപ്പോൾ നാലുവീടുകൾ പൂർത്തിയായി. നാലുവീടുകളുടെ കൂടി നിർമാണം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തന്ത്രമെന്ന നിലയിൽ സിദ്ദിഖ് ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നത്. തന്റെ പേര് പ്രസ്താവനയിൽ പറഞ്ഞില്ലെങ്കിലും സിനിമാ രംഗത്തുള്ളവർക്കെല്ലാം അത് താനാണെന്നറിയാം. അമ്മ തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലാണ് നടന്നത്. അതേക്കുറിച്ച് പരാതിയൊന്നുമില്ലെന്നും നാസർ ലത്തീഫ് പറഞ്ഞു.

Content Highlights : AMMA Controversy, Actor Nazeer Latheef against actor Siddique


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented