അഗസ്ത്യ നന്ദ | Photo: https://www.instagram.com/shwetabachchan/
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും കൊച്ചുമകൻ അഗസ്ത്യ നന്ദയും ചലച്ചിത്രലോകത്തേക്ക്. നെറ്റ്ഫ്ലിക്സ് ലൈവ്-ആക്‌ഷൻ മ്യൂസിക്കൽ ഫിലിം ‘ദി ആർച്ചീസ്’ ആണ് കന്നിച്ചിത്രം.
‘അഗസ്ത്യ, നിന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു, നമുക്കിടയിൽ ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. എന്റെ സ്നേഹവും ആശംസകളും... നന്നായി ചെയ്യൂ... നമ്മുടെ പതാക പാറിപ്പറക്കട്ടെ,’’ -എഴുപത്തിയൊൻപതുകാരനായ ബച്ചൻ ട്വിറ്ററിൽ കുറിച്ചു. അമ്മാവൻ അഭിഷേക് ബച്ചനും മരുമകന് ആശംസകളർപ്പിക്കുന്നുണ്ട്.
അമിതാഭ് ബച്ചന്റെ മകൾ ശ്വേതാ ബച്ചന്റെയും വ്യവസായി നിഖിൽ നന്ദയുടെയും മകനാണ് അഗസ്ത്യ. സോയാ അക്തർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയപ്പെട്ട കോമിക് കഥാപാത്രമായ ആർച്ചി ആൻഡ്രൂസ് ആയാണ് അഗസ്ത്യ എത്തുന്നത്. ഈ ചിത്രത്തിലൂടെ അഗസ്ത്യയ്ക്കൊപ്പം ഷാരൂഖ് ഖാന്റെ മകൾ സുഹാനാ ഖാനും ശ്രീദേവിയുടെ ഇളയമകൾ ഖുഷി കപൂറും അരങ്ങേറ്റം കുറിക്കുന്നു.
Content Highlights: amithabh bachchan's grandson to movies, the archies, a netflix movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..