ണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിര്‍മിച്ചു പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന യുവം സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ ജയസൂര്യ പുറത്തിറക്കി.

ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് തന്റെ ഔദ്യോഗിക പേജിലൂടെയാണ് ജയസൂര്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. അമിത് ചക്കാലക്കല്‍, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത്.  

ഗോപി സുന്ദര്‍ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. 

Content Highlights: Amith chakalakkal, Yuvam Movie First look, Jayasurya