അമിതാഭ് ബച്ചൻ. ഫോട്ടോ: എ.പി| മാതൃഭൂമി ആർക്കൈവ്സ്
അത്ര മെച്ചമല്ല അമിതാഭ് ബച്ചന്റെ ആരോഗ്യസ്ഥിതി. സിനിമാരംഗത്ത് സജീവമാണെങ്കിലും ഒരുപാട് രോഗങ്ങളോട് മല്ലിട്ടാണ് ബിഗ് ബിയുടെ ജീവിതം മുന്നോട്ടുപോകുത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ വീണ്ടുമൊരു ശസ്ത്രക്രിയക്ക് വിധേയനാവാന്‍ ഒരുങ്ങുകയാണ് ബച്ചന്. കഴിഞ്ഞ ദിവസം ബച്ചന് തന്നെയാണ് ഇക്കാര്യം തന്റെ ബ്ലോഗിലൂടെ അറിയിച്ചത്. 'മെഡിക്കല്‍ കണ്ടീഷന്‍. സര്‍ജറി. എഴുതാനാവില്ല'-ബച്ചന് കുറിച്ചു.
ബച്ചന്റെ കറിപ്പ് ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടതോടെ ആകാംക്ഷയോടെ രംഗത്തുവന്നിരിക്കുകയാണ് ആരാധകര്‍. പ്രിയതാരത്തിനുവേണ്ടി പ്രാര്‍ഥനകള്‍ നേരുകയകാണ് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ.
അജയ് ദേവ്ഗണ്, രാകുല്‍പ്രീത് സിങ് എന്നിവര്‍ക്കൊപ്പം മെയ്ഡേയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ബിഗ് ബി. ഹൈദരാബാദിലായിരുന്നു ചിത്രീകരണം. ഇതിനിടെയാണ് ആരോഗ്യസ്ഥിതി മോശമായത്. ഏഴ് വര്‍ഷത്തിനുശേഷമാണ് സീനിയര്‍ ബച്ചനും അജയ് ദേവഗണും ചേര്‍ന്ന് ഒരു ചിത്രം ചെയ്യുന്നത്.
ഇതു കഴിഞ്ഞ് വികാസ് ബാലിന്റെ ചിത്രത്തിലായിരുന്നു ബിഗ് ബി അഭിനയിക്കേണ്ടിയിരുന്നത്. രശ്മി മന്ദാനയായിരുന്നു നായിക. ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തുന്ന ചെഹ്രെ, ജുണ്ട് എന്നിവയാണ് ബച്ചന് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.
Content Highlights: Amitabh Bachchan Writes About Undergoing A Surgery Bollywood, Ajay Devgn, Rakul Preet Singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..