റൊണാൾഡോയ്ക്കും മെസ്സിക്കുമൊപ്പം അമിതാഭ് ബച്ചൻ | photo: instagram/amitabh bachchan
സൗദി തലസ്ഥാനമായ റിയാദ് കഴിഞ്ഞദിവസം അപൂര്‍വസംഗമത്തിന് വേദിയായി. ഫുട്ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം ഒരു ഫ്രെയിമില്‍ ബോളിവുഡിന്റെ സ്വന്തം 'ബിഗ് ബി' അമിതാഭ് ബച്ചനുമെത്തി. സാക്ഷിയായി നെയ്മറും എംബാപ്പെയും.
റിയാദില്‍ വെള്ളിയാഴ്ചനടന്ന പി.എസ്.ജി.- റിയാദ് ഓള്‍സ്റ്റാര്‍ ഇലവന് സൗഹൃദമത്സരത്തില്‍ അതിഥിയായെത്തിയ ബച്ചന് മത്സരത്തിന് തൊട്ടുമുമ്പാണ് ഇരുവരെയും കണ്ടത്. കിങ് ഫഹദ് അന്താരാഷ്ട്രസ്റ്റേഡിയത്തില്‍ നടന്ന അപൂര്‍വസംഗമത്തിന്റെ വീഡിയോ ബച്ചന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
''റിയാദിലെ ഈ സായാഹ്നം, ഇതെന്തൊരു മുഹൂര്‍ത്തമാണ്. റൊണാള്‍ഡോയും മെസ്സിയും എംബാപ്പെയും നെയ്മറും ഒരുമിച്ചുകളിക്കുന്നു. വിലമതിക്കാനാകാത്ത ഈ മത്സരത്തില്‍ അതിഥിയായി ഞാനും'' -റൊണാള്‍ഡോയ്ക്കും മെസ്സിക്കും ഹസ്തദാനം നല്കി ബച്ചന്, ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു.
Content Highlights: amitabh bachchan with messi and ronaldo
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..