ഴിഞ്ഞ ദിവസമാണ് നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും കോവിഡ് 19 ഫലം നെഗറ്റീവായതിനെത്തുടർന്ന് ആശുപത്രി വിട്ടത്. മരുമകളും കൊച്ചുമകളും രോ​ഗം ഭേദമായി ആശുപത്രി വിട്ടതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തിരിക്കുകയാണ് അമിതാഭ് ബച്ചൻ. തന്റെ കണ്ണുനീരിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞാണ് ബച്ചന്റെ ട്വീറ്റ്.

"എന്റെ മരുമകളും കൊച്ചുമകളും ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ ശേഷം എനിക്കെന്റെ കണ്ണുനീരിനെ നിയന്ത്രിക്കാനാവുന്നില്ല. ദൈവമേ നിന്റെ അനു​ഗ്രഹം അനന്തമാണ്.." ബച്ചൻ ട്വീറ്റ് ചെയ്യുന്നു.

ഐശ്വര്യയും ആരാധ്യയും വീട്ടിലേക്ക് പോയെന്നും പിതാവും താനും ആശുപത്രിയിൽ തന്നെ തുടരുകയാണെന്നും അഭിഷേക് ബച്ചനാണ് ട്വീറ്ററിലൂടെ അറിയിച്ചത്.

കുടുംബത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചൻ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചൻ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത്. മുംബൈ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ചികിത്സയിൽ കഴിയുന്നത്. ഐശ്വര്യയും മകൾ ആരാധ്യയും വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നു.

Content Highlights : Amitabh Bachchan Tweet after Aiswarya And Aradhya discharged From hospital recovering from covid 19