അമിതാഭ് ബച്ചൻ സം​ഗീത സംവിധായകനാകുന്നു, ഈണമൊരുക്കുന്നത് ദുൽഖർ ചിത്രത്തിനുവേണ്ടി


വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ബാൽകി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ | ഫോട്ടോ: www.facebook.com/amitabhbachchan/photos, ഷാനി ഷാകി | മാതൃഭൂമി ലൈബ്രറി

മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഇന്ത്യൻ സിനിമയുടെ ബി​ഗ് ബി അമിതാഭ് ബച്ചൻ സം​ഗീത സംവിധായകനാവുന്നു. ചിത്രത്തിൽ നായകൻ ദുൽഖർ സൽമാൻ. കേട്ടിട്ട് സത്യം തന്നെയാണോ എന്ന് സംശയിക്കേണ്ട. സം​ഗതി ഉള്ളതാണ്. ദുൽഖർ സൽമാനേയും സണ്ണി ഡിയോളിനേയും മുഖ്യകഥാപാത്രങ്ങളാക്കി ആർ. ബാൽകി സംവിധാനം ചെയ്യുന്ന ചുപ് എന്ന ചിത്രത്തിനായാണ് ബച്ചൻ ഈണമൊരുക്കുന്നത്.

വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ബാൽകി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. എല്ലാം യാദൃഛികമായി സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അമിത്ജിയോട് ചുപ് കാണണമെന്ന് പറഞ്ഞതനുസരിച്ച് അദ്ദേഹം ആ സിനിമ കണ്ടിരുന്നു. ശേഷം അദ്ദേഹം സ്വന്തം പിയാനോയിൽ ഒരു ഈണം വായിച്ചുകേൾപ്പിച്ചുതന്നു. കൂടാതെ സിനിമയും അതിലെ കഥാപാത്രങ്ങളും തന്നെ എത്രത്തോളം സ്വാധീനിച്ചെന്നും പറഞ്ഞു. ഈ ഈണം സിനിമയ്ക്കായി ഉപയോ​ഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അമിത്ജി അത് സന്തോഷത്തോടെ സമ്മാനിച്ചുവെന്നും ബാൽകി പറഞ്ഞു.

'പാ', 'ചീനി കം', 'ഷമിതാഭ്' എന്നീ സിനിമകളിലാണ് ബാൽകിയും ബച്ചനും ഒന്നിച്ചത്. കൂടാതെ 'കി ആൻഡ് കാ', 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്നീ സിനിമകളിലൂടെ ഗസ്റ്റ് റോളിലും നടൻ എത്തിയിട്ടുണ്ട്. സൈക്കോളജിക്കൽ ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. സണ്ണി ഡിയോൾ, ദുൽഖർ സൽമാൻ, പൂജ ഭട്ട്, ശ്രെയ ധന്വന്തരി, എന്നിവരാണ് 'ചുപി'ലെ പ്രധാന കഥാപാത്രങ്ങൾ.

വിഖ്യാത നടൻ ​ഗുരുദത്തിനും അദ്ദേഹത്തിന്റെ 1959-ലിറങ്ങിയ ക്ലാസിക് ചിത്രമായ കാ​ഗസ് കേ ഫൂലിനുമുള്ള ആദരമായിട്ടാണ് ചുപ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 23-നാണ് സിനിമയുടെ റിലീസ്.

Content Highlights: amitabh bachchan to debut as music composer, r balki's chup movie, dulquer salmaan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented