അമിതാഭ് ബച്ചൻ ആരാധകനൊപ്പം, അമിതാഭ് ബച്ചൻ | photo: instagram/ amitabh bachchan
ഷൂട്ടിങ് ലൊക്കേഷനിൽ കൃത്യസമയത്ത് എത്താനായി ആരാധകന്റെ ബെെക്കിൽ കയറി യാത്ര ചെയ്ത് അമിതാഭ് ബച്ചൻ. ഗതാഗതക്കുരുക്കിൽ പെട്ടതോടെയാണ് താരം ആരാധകന്റെ സഹായം തേടിയത്. ബെെക്കിൽ യാത്ര ചെയ്യുന്ന ചിത്രം അമിതാഭ് ബച്ചൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
തന്നെ സഹായിച്ച ആരാധകനോട് അമിതാഭ് ബച്ചൻ നന്ദിയും അറിയിച്ചു. ബെെക്ക് ഓടിച്ചിരുന്നത് ആരാണെന്ന് അറിയില്ലെന്നും പക്ഷേ അയാൾ കൃത്യസമയത്ത് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചെന്നും അമിതാഭ് ബച്ചൻ കുറിച്ചു. സംഭവം എന്നാണ് നടന്നതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്നത് ആരാധകർ ഓർമിപ്പിക്കുന്നുണ്ട്.
അതേസമയം, പ്രഭാസും ദീപിക പദുക്കോണും അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ റിലീസ് നീളാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റത് ഷൂട്ടിനെ ബാധിച്ചിട്ടുണ്ട്. 2024 ജനുവരി 12-ന് ചിത്രം ലോകമെമ്പാടും റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഹൈദരാബാദില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമിതാഭ് ബച്ചന് അപകടമുണ്ടായത്. വാരിയെല്ലിനായിരുന്നു പരിക്ക്. താരത്തിന്റെ പരിക്ക് പൂർണമായും ഭേദമാകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം.
വമ്പൻ ബജറ്റിലൊരുങ്ങുന്ന 'പ്രൊജക്റ്റ് കെ' നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. പ്രൊഡക്ഷന്‍ ക്വാളിറ്റിയിലും ടെക്‌നിക്കല്‍ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ധത്താണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Amitabh Bachchan takes lift from fan on bike after gets stuck in traffic
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..