പ്രേക്ഷകരുടെ പ്രിയ ഷോ കോന്‍ബനേഗാ ക്രോര്‍പതിയുടെ പുതിയ സീസണ്‍ തുടങ്ങുന്നു. ഷോയുടെ അവതാരകനായ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനാണ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

സോണി ടി.വിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'എല്ലാ കാര്യങ്ങള്‍ക്കും അവധി എടുക്കാന്‍ സാധിക്കും എന്നാല്‍ സ്വപ്‌നങ്ങളില്‍ നിന്നും അവധിയെടുക്കാന്‍ സാധിക്കില്ല. നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ കെ.ബി.സി. 12-മായി അമിതാഭ് ബച്ചന്‍ വീണ്ടും വരുന്നു. മേയ് 9-ന് രാത്രി 9 മണി മുതലാണ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങുന്നത്' എന്ന വാചകത്തോടൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

11 സീസണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഷോയുടെ 12-ാം സീസണ്‍ തുടങ്ങാന്‍ തീരുമാനിക്കുന്നത്. മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുന്ന എല്ലാ ഘട്ടങ്ങളും ഓണ്‍ലൈനായി തന്നെ നടത്തുമെന്നാണ് ഷോയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമിതാഭിന്റെ പ്രോമോ വീഡിയോ സംവിധായകന്‍ നിതേഷ് തിവാരി  ചിത്രീകരിച്ചിരിക്കുന്നത് സാങ്കേതികത ഉപയോഗിച്ചാണെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Amitabh Bachchan shares promo video inviting applications to new season of Kaun Banega Crorepati