സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് അമിതാഭ് ബച്ചന്‍. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ബച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കും. അത്തരത്തിലുള്ള ഒരു ചിത്രമാണ് ബച്ചന്‍ ഇപ്പോള്‍ പങ്കുവയ്ച്ചിരിക്കുന്നത്. 

കരിയറിന്റെ തുടക്കകാലത്ത് ബച്ചന്‍ അവസരം തേടി നിരവധി സംവിധായകരുടെ വാതിലുകളില്‍ മുട്ടിയിരുന്നു. തന്നെക്കുറിച്ചുള്ള വിവരണത്തോടൊപ്പം ഒരു ഫോട്ടോയും ബച്ചന്‍ നല്‍കിയിരുന്നു. 1968ല്‍ എടുത്ത ആ ചിത്രമാണ് ബച്ചന്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും. എന്നെ അവര്‍ തിരഞ്ഞെടുക്കാത്തതില്‍ ഒരു അത്ഭുതവുമില്ല ബച്ചന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

1969 ല്‍ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയാണ് ബച്ചന്‍ സിനിമയില്‍ എത്തിയത്. ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി ആയതിന് പിറകില്‍ ബച്ചന്റെ ആത്മാവിശ്വാസവും കഠിനാധ്വാനവുമാണ്.