മ്മാനമായി ലഭിച്ച ആഡംബര വാഹനമായ റോള്‍സ് റോയ്സ് ഫാന്റം കാര്‍ നടന്‍ അമിതാഭ് ബച്ചന്‍ വിറ്റതായി റിപ്പോര്‍ട്. മുംബൈ മിറര്‍ ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട് നല്‍കിയിരിക്കുന്നത്. സംവിധായകന്‍  വിധു വിനോദ് ചോപ്ര സമ്മാനിച്ച വാഹനമാണിത്.

വിധു സംവിധാനം ചെയ്ത ഏകലവ്യയുടെ വിജയത്തെ തുടര്‍ന്നാണ് അദ്ദഹം ബച്ചന് കാര്‍ സമ്മാനമായി നല്‍കിയത്.ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും ചിത്രം ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍  പട്ടികയില്‍ ഇടം നേടുകയുണ്ടായി. 

3.5 കോടിയാണ് വാഹനത്തിന്റെ യഥാര്‍ഥ വില. എന്നാല്‍, എത്ര രൂപയ്ക്കാണ് വില്‍പന നടന്നതെന്ന് വ്യക്തമല്ല. മുംബൈ കേന്ദ്രീകരിച്ചിട്ടുള്ള ഒരു വ്യവസായിയാണ് കാര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഴ്സിഡിസ്, റേഞ്ച് റോവര്‍, ബെന്റ്‌ലി, ലെക്‌സസ് തുടങ്ങി ആഡംബര കാറുകളുടെ നീണ്ട നിര തന്നെ ബച്ചന്റെ പക്കലുണ്ട്.  

ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന ഖ്യാതിയോടെ പുറത്തിറങ്ങിയ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ ആണ് ബച്ചന്റെ അവസാനം പുറത്ത് വന്ന ചിത്രം. 250 കോടി രൂപ ചെലവിലെടുത്ത ചിത്രം പക്ഷേ, ബോക്‌സോഫീസില്‍ വമ്പന്‍ പരാജയമായിരുന്നു.

Content Highlights : Amitabh Bachchan sells Rs 3.5 crore Rolls Royce Phantom gifted by Director vidhu Vinod Chopra