അമിതാബ് ബച്ചൻ | Photo : AP
മാതാപിതാക്കള്‍ താമസിച്ചിരുന്ന ഡല്‍ഹിയിലെ ഭവനം അമിതാബ് ബച്ചന് വിറ്റതായി റിപ്പോര്‍ട്ട്. അച്ഛനും കവിയുമായ ഹരിവംശ്റായ് ബച്ചനും അമ്മ തേജി ബച്ചനും താമസിച്ചിരുന്ന ഗുല്‍മോഹര്‍ പാര്ക്കിന് സമീപത്തുള്ള 'സോപാന്' എന്ന ഭവനം താരം 23 കോടി രൂപയ്ക്ക് വിറ്റതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തേജി ബച്ചന്റെ പേരിലാണ് വീട് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബച്ചന് കുടുംബത്തിന്റെ ആദ്യവസതിയാണ് സോപന്‍ എന്ന് പറയപ്പെടുന്നു.
നെസോണ്‍ ഗ്രൂപ്പ് കമ്പനീസ് സിഇഒ അവ്നി ബദറാണ് വസ്തു വാങ്ങിയത്. സോപാനിന് സമീപത്താണ് അവ്നി താമസിക്കുന്നത്. അമിതാബ് ബച്ചനുമായി 35 കൊല്ലത്തെ പരിചയവും അവ്നിക്കുണ്ട്. വസ്തുവിന്റെ ചുറ്റളവ് 418.05 ചതുരശ്ര മീറ്ററാണ്. വളരെ പഴക്കമേറിയതിനാല്‍ കെട്ടിടം പൊളിച്ച് അവിടെ മറ്റൊരു കെട്ടിടം പണിയാനാണ് ഉദ്ദേശിക്കുന്നതെന്ന് അവ്നി വ്യക്തമാക്കി.
ബച്ചന്റെ മാതാപിതാക്കള്‍ ബച്ചനോടൊപ്പം മുംബൈയിലെ വീട്ടിലേക്ക് താമസം മാറിയതിന് ശേഷം വീട് പൂര്‍ണമായും അടച്ചിട്ടിരിക്കുകയായിരുന്നു. ആരും ഉപയോഗിക്കാത്തതിനാലാവണം വീട് വില്ക്കാന് ബച്ചന് തീരുമാനിച്ചതെന്നാണ് ലഭ്യമായ വിവരം.
Content Highlights: Amitabh Bachchan Sells Parents' Delhi Bungalow For Rs 23 Crore
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..