കൗമരഗര്‍ഭധാരണത്തിനെതിരേയുള്ള കാമ്പയിനുമായി അമിതാഭ് ബച്ചന്റെ പേരക്കുട്ടി നവ്യ നവേലി നന്ദ. കൗമാരകാലത്തുള്ള ഗര്‍ഭധാരണം മൗനസികമായും ശാരീരികമായും ഏറെ ദോഷം ചെയ്യും. കുട്ടികളില്‍ അതെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കാമ്പയിനിന്റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നവ്യ പറയുന്നു.

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആണെങ്കിലും ശൈശവ വിവാഹങ്ങള്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെങ്കിലും പലര്‍ക്കും ഇതെക്കുറിച്ച് ധാരണയില്ല. ശൈശവ വിവാഹങ്ങള്‍ നടത്തുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതുമാണ് കൗമാരപ്രായത്തിലുള്ള അമ്മമാരെ സൃഷ്ടിക്കുന്നത്.

അമിതാഭ് ബ്ബച്ചന്റെ മകള്‍ ശ്വേത നന്ദയുടെ മകളാണ് നവ്യ. 24 കാരിയായ നവ്യ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് തുല്യഅവസരങ്ങള്‍ ഒരുക്കുന്നതിനും അവരെ സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനും വേണ്ടി രൂപീകരിച്ച പ്രൊജക്ട് നവേലി എന്ന സംഘടനയുടെ സ്ഥാപകയാണ് നവ്യ.

Content Highlights: Amitabh Bachchan's granddaughter Navya Naveli Nanda joins battle against teenage pregnancy