അമിതാഭ് ബച്ചൻ | ഫോട്ടോ: എ.എഫ്.പി
പ്രോജക്റ്റ് കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കി നടന്‍ അമിതാഭ് ബച്ചന്‍. വാരിയെല്ലിന്റെ തരുണാസ്ഥിയില്‍ പൊട്ടലും വേദനയുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തന്റെ ഏറ്റവും പുതിയ ബ്ലോഗിലാണ് അദ്ദേഹം അപകടശേഷമുള്ള വിവരങ്ങള്‍ എഴുതിയിരിക്കുന്നത്.
അപകടത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്‌ക്കേണ്ടിയിരിക്കുന്നുവെന്ന് അമിതാഭ് ബച്ചന്‍ ബ്ലോഗിലെഴുതി. ഹൈദരാബാദില്‍ പ്രോജക്റ്റ് കെ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കുപറ്റിയെന്ന് അദ്ദേഹം കുറിച്ചു. വാരിയെല്ലിന്റെ തരുണാസ്ഥിക്കും വലത് വാരിയെല്ലിലെ പേശികള്‍ക്കും പൊട്ടലുണ്ട്. ഷൂട്ട് റദ്ദാക്കി. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ വെച്ച് ഡോക്ടര്‍ പരിശോധിച്ച് സിടി സ്‌കാന്‍ ചെയ്ത് വീട്ടിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിലെത്തി വിശ്രമിക്കുകയാണ്. ശരീരം ചലിപ്പിക്കുമ്പോഴും ശ്വസിക്കുമ്പോഴും വേദന തോന്നുന്നുണ്ട്. ആരോഗ്യം പഴയപോലെയാകുന്നതിന് കുറച്ച് ആഴ്ചകളെടുക്കും. വേദനയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട്. അതിനാല്‍ ചെയ്യേണ്ടിയിരുന്ന എല്ലാ ജോലികളും രോഗശാന്തിയാകുന്നതുവരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വസതിയായ ജല്‍സയില്‍ വിശ്രമത്തിലാണ്. അതുകൊണ്ട് വൈകീട്ട് ജല്‍സാ ഗേറ്റിലെത്തുന്ന അഭ്യുദയകാംക്ഷികളെ കാണാന്‍ സാധിക്കുകയില്ല.'' ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.
പ്രഭാസ്, ദിഷ പാഠനി, ദീപിക പദുകോണ്‍ എന്നിവരാണ് ' പ്രോജക്ട് കെ'യില്‍ പ്രധാന വേഷത്തിലെത്തുന്ന മറ്റുതാരങ്ങള്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറാണ്.
Content Highlights: amitabh bachchan's blog about his injury, project k movie updates, prabhas new movie update


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..