'ഗര്‍ഭകാലത്തും ബാക്ഗ്രൗണ്ട് നര്‍ത്തകിയായി തുടര്‍ന്ന സരോജ് ജി' ബച്ചന്‍ ഓര്‍മ്മിക്കുന്നു


, നൃത്തം പഠിപ്പിച്ചു കഴിഞ്ഞാൽ അഭിനേതാക്കൾക്ക് ഒരു രൂപ നാണയം കൊടുക്കുന്ന ശീലം സരോജിനുണ്ടായിരുന്നുവെന്നും തനിക്കും അത് ലഭിച്ചിട്ടുണ്ടെന്നും ബച്ചൻ കുറിക്കുന്നു.

-

കോറിയോഗ്രാഫർ സരോജ് ഖാന്റെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാലോകം. ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച നൃത്തസംവിധായികയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാവുകയാണ്. ഗർഭിണിയായിരിക്കുമ്പോൾ പോലും സിനിമയിൽ പശ്ചാത്തലനർത്തകിയായി ജോലി തുടർന്നിരുന്നുവെന്നും ബച്ചൻ കുറിക്കുന്നു. അറിയപ്പെടുന്ന നൃത്തസംവിധായികയായി മാറിയ ശേഷം, നൃത്തം പഠിപ്പിച്ചു കഴിഞ്ഞാൽ അഭിനേതാക്കൾക്ക് ഒരു രൂപ നാണയം കൊടുക്കുന്ന ശീലം സരോജിനുണ്ടായിരുന്നുവെന്നും തനിക്കും അത് ലഭിച്ചിട്ടുണ്ടെന്നും ബച്ചൻ കുറിക്കുന്നു.

ബച്ചന്റെ ഓർമ്മക്കുറിപ്പ്

'സിനിമാലോകമാകെ ഇളക്കിമറിച്ച ബോളിവുഡ് കണ്ട ഏറ്റവും മികച്ച നൃത്തസംവിധായികയായി മാറിയ സരോജ് ഖാൻ.. സഹായിയായും പശ്ചാത്തലനർത്തകിയായും തുടക്കം..
ബന്ദേ ഹാഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓർമ്മകളിലേക്ക് പോവുകയാണ്.. ബോളിവുഡിന്റെ തന്നെ രോമാഞ്ചമായ മുംതാസ് എന്ന നടിയ്ക്കൊപ്പം വെറും തുടക്കക്കാരനായി ഞാൻ അഭിനയിക്കുന്നു. മുംതാസ് അതിന് സമ്മതിച്ചത് തന്നെ അത്ഭുതമാണ്. ഒ പി രൽഹാൻ സംവിധാനം ചെയ്ത ആ ചിത്രത്തിൽ ഒരു പാട്ടിനിടയ്ക്ക് വന്ന ഒരുപാട് നർത്തകരിൽ ഒരാളായിരുന്നു സരോജ് ജീ. അവരുടെ ചലനങ്ങൾ.. മുഖഭാവങ്ങൾ.. അവർക്ക് പകരം വെയ്ക്കാൻ അന്ന് മറ്റൊരാളില്ലായിരുന്നു. അവരന്ന് ഗർഭിണിയായിരുന്നു. എങ്കിലും നൃത്തമെന്ന ജോലിയിൽ നിന്നും വിട്ടു നിന്നില്ല. നൃത്തത്തിനിടയിൽ അവരുടെ വയറ്റിനുള്ളിലെ കുഞ്ഞ് പതുക്കെ നീങ്ങുന്നുവെന്ന് തോന്നിയിട്ടായിരിക്കണം, വയറമർത്തിപ്പിടിച്ച് ശരിയാക്കുന്നതും പിന്നീട് നൃത്തം തുടരുന്നതും ഞാൻ കണ്ടിട്ടുണ്ട്.

പിന്നെയും വർഷങ്ങൾ കഴിഞ്ഞു. പശ്ചാത്തല നർത്തകിയിൽ നിന്ന് അവർ അറിയപ്പെടുന്ന നൃത്തസംവിധായികയായി. അവർ ഒപ്പം ജോലി ചെയ്ത ഓരോ നായികയ്ക്കൊപ്പവും അവർ ചൊല്ലിക്കൊടുത്ത നൃത്തച്ചുവടുകളും പ്രസിദ്ധിയാർജിച്ചു. നൃത്തം പഠിപ്പിക്കുന്നതിനിടയിൽ അവരുടെ സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി ഒരു ഒരു രൂപ നാണയവും അവർ നൽകിപ്പോന്നു. ഒരിക്കൽ എനിക്കും അത് ലഭിക്കുകയുണ്ടായി.

സരോജ് ജീ.. നിങ്ങൾ ഞങ്ങൾക്കും ഈ സിനിമാമേഖലയ്ക്കും താളമായി.. നിങ്ങൾ ചടുലനൃത്തത്തിലൂടെ പാട്ടുകൾക്കും അർഥം വയ്പ്പിച്ചു.

എന്റെ നൃത്തത്തെ പ്രശംസിച്ചതും ഓർത്തു പോകുന്നു.. അന്ന് അവർ ദുബായിൽ ആയിരുന്നു. ഡോൺ റിലീസ് ചെയ്ത സമയത്ത് അവരെന്നോടു പറഞ്ഞു. സിനിമ കണ്ടു. അതിനു ശേഷം പിന്നെയും തീയേറ്ററിൽ പോകാറുണ്ടായിരുന്നു. ഖയ്ക്കെ പാൻ എന്ന ആ പാട്ടില്ലേ? അത് കേൾക്കാൻ വേണ്ടി അകത്ത് കയറും. പാട്ട് കഴിഞ്ഞാൽ തിരിച്ചിറങ്ങും. അങ്ങനെ പതിവായി ചെയ്തിരുന്നു.. നിങ്ങളുടെ നൃത്തമാസ്വദിച്ചിരുന്നത് അങ്ങനെയായിരുന്നു.

ഒരു ഇതിഹാസമാണ് മറഞ്ഞുപോയിരിക്കുന്നത്.

കാലം മുന്നോട്ടു പോയിക്കൊണ്ടേയിരിക്കുന്നു. നമ്മെ വിട്ടു പിരിഞ്ഞവരെ മറികടന്നുകൊണ്ടു തന്നെ. നല്ല കുറേ ഓർമ്മകൾ സമ്മാനിച്ച്.. അവർ നമുക്കു നൽകിയിട്ടുള്ള സംഭാവനകളുടെ... ക്രിയാത്മകതയുടെ... നല്ല കുറേ ഓർമ്മകൾ.. നിർത്തുന്നു.. മനസ്സ് മുഴുവൻ അസ്വസ്ഥവും അശാന്തവുമാണ്...

അമിതാഭ് ബച്ചൻ'

71കാരിയായ സരോജ് ഖാൻ വെള്ളിയാഴ്ച്ച രാവിലെ ഹൃദയസതംഭനം മൂലം മുംബൈയിൽ വച്ചാണ് അന്തരിച്ചത്. ഒട്ടേറെ ഹിറ്റ്ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. കലങ്ക് ആണ് അവസാനചിത്രം.

Content Highlights :amitabh bachchan remembers saroj khan bollywood choreographer died fb post viral

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented