ബ്രഹാമാണ്ഡ ചിത്രം മരക്കാറിന്റെ ട്രെയ്‌ലറിനെയും മോഹന്‍ലാലിനെയും പ്രശംസിച്ച് അമിതാഭ് ബച്ചന്‍. താന്‍ എന്നും ആരാധിച്ചിരുന്ന നടനാണ് മോഹന്‍ലാലെന്നും ട്രെയ്‌ലര്‍ കണ്ടതോടെ ആ ആരാധന വര്‍ദ്ധിച്ചുവെന്നും ബച്ചന്‍ ട്വീറ്റ് ചെയ്തു.

"എന്റെ സുഹൃത്ത്, സഹപ്രവര്‍ത്തകന്‍, ഞാനെന്നും ആരാധിച്ചിരുന്ന വ്യക്തി എന്നോട് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ചെയ്തു. എന്റെ ആരാധനയും വര്‍ധിച്ചു.."ട്രെയ്‌ലര്‍ പങ്കുവച്ചുകൊണ്ടുള്ള ബച്ചന്റെ ട്വിറ്ററില്‍ പറയുന്നു

Bachchan


പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിനോടകം  29 ലക്ഷത്തിലധികം കാഴ്ച്ചക്കാരെ നേടിയ ട്രെയ്‌ലര്‍ ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്.

മധു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സുഹാസിനി മണിരത്‌നം, മഞ്ജു വാര്യര്‍, സംവിധായകന്‍ ഫാസില്‍, സിദ്ദീഖ്, നെടുമുടി വേണു, മുകേഷ്, ഇന്നസെന്റ്, പ്രണവ് മോഹന്‍ലാല്‍, മാമുക്കോയ, നന്ദു, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. 

അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് 26 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

Content Highlights : Amitabh Bachchan Praises Mohanlal And Marakkar arabikkadalinte Simham Trailer