കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന തന്റെ മരണം ആ​ഗ്രഹിക്കുന്ന, അത്തരത്തിൽ സന്ദേശങ്ങളും ട്രോളുകളും പ്രചിപ്പിക്കുന്നവർക്കെതിരേ രൂക്ഷ വിമർശനവുമായി നടൻ അമിതാഭ് ബച്ചൻ. തന്റെ ബ്ലോ​ഗിലൂടെയാണ് മുഖമില്ലാത്ത, അജ്ഞാതരായ ട്രോളന്മാർക്ക് താരം മറുപടി നൽകുന്നത്. ഇവർക്കുള്ള താക്കീതു കൂടി താരം നൽകുന്നുണ്ട്.

"അജ്ഞാതരായ നിങ്ങൾ നിങ്ങളുടെ പിതാവിന്റെ പേരു പോലും ഉപയോഗിക്കുന്നില്ല. കാരണം നിങ്ങളുടെ പിതാവ് ആരെന്ന് നിങ്ങൾക്ക് അറിയില്ല. രണ്ട് കാര്യങ്ങളെ സംഭവിക്കാനുള്ളൂ ഒന്നുകിൽ ഞാൻ മരിക്കും. അല്ലെങ്കിൽ ജീവിക്കും. ഒരു പക്ഷേ ഞാൻ മരിച്ചു പോയാൽ ഒരു സെലിബ്രിറ്റിയെന്ന പേരിൽ നിങ്ങൾക്ക് ഇനിയൊരിക്കലും അധിക്ഷേപങ്ങൾ എഴുതാൻ കഴിയില്ല.. കഷ്ടം തന്നെ.നിങ്ങൾ എഴുതിവിടുന്നത് ശ്രദ്ധിക്കപ്പെടുന്നത് തന്നെ നിങ്ങൾ അമിതാഭ് ബച്ചനെ അധിക്ഷേപിച്ചത് കൊണ്ടാണ്. ഞാൻ മരിച്ചാൽ പിന്നെയതിന് സാധിക്കില്ല

ഇനി ദൈവാനു​ഗ്രഹം കൊണ്ട് ഞാൻ ഇതിനെ അതിജീവിച്ച് ജീവനോടെയെത്തിയാൽ എന്നിൽ നിന്ന് മാത്രമല്ല 90 ലക്ഷത്തിലധികം വരുന്ന എന്റെ ഫോളോവേഴ്സിൽ നിന്നു കൂടി കനത്ത പ്രഹരത്തോടെ ഈ കൊടുങ്കാറ്റ് തിരികെയെടിക്കും ഇപ്പോഴും ഞാൻ ആരോടും പറഞ്ഞിട്ടില്ല.ഞാൻ അതിജീവിക്കുകയാണെങ്കിൽ തീർച്ചയായും പറയും. അവർ കരുത്തരാണ്. ഈ ലോകം മുഴുവനുമുണ്ട്, വെറും പേജിൽ ഒതുങ്ങി നിൽക്കുന്നവരല്ല. ആ വിപുലീകൃത കുടുംബം കണ്ണടയ്ക്കുന്ന നിമിഷത്തിനുള്ളിൽ ‘ ഉന്മൂലന കുടുംബമായി’ മാറും.". ബച്ചൻ കുറിക്കുന്നു.

കുടുംബത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചൻ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചൻ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത്. ആദ്യം വീട്ടിൽ ക്വാറന്റൈനിലായിരുന്ന ഐശ്വര്യയെയും ആരാധ്യയെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അസുഖം ഭേദമായി ഇരുവരും ആസുപത്രി വിട്ടെങ്കിലും അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്

Content Highlights : Amitabh Bachchan Latest blog for anonymous personCovid 19