ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഷൂട്ടിങ്ങിനിടെ രോഗബാധിതനായി. ജോധ്പുരില്‍ തഗ്സ് ഓഫ് ഹിന്ദൊസ്താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ബിഗ് ബിയ്ക്ക് തളര്‍ച്ച അനുഭവപ്പെട്ടത്. ഉടനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം ബച്ചനെ മുംബൈയിലേയ്ക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍, പിന്നീട് മുംബൈയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ജോധ്പുരില്‍ എത്തി പരിശോധന നടത്തി.
എന്നാല്‍, താന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് എഴുപത്തിയഞ്ചുകാരനായ ബച്ചന്‍ അറിയിച്ചു. എന്റെ ശരീരം വീണ്ടും സജ്ജമാക്കാനായി ഡോക്ടര്‍മാര്‍ എത്തുന്നുണ്ട്. അതുവരെ ഞാന്‍ വിശ്രമം എടുക്കുകയാണ്. എല്ലാ കാര്യങ്ങളും ഞാന്‍ അറിയിച്ചുകൊണ്ടിരിക്കാം-ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.
വെളുക്കും വരെ നീണ്ട ചിത്രീകരണം കാരണമാണ് താന്‍ അവശനായതെന്നും ബച്ചന്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ചിത്രീകരണം പുലര്‍ച്ചെ അഞ്ചു മണിക്കാണ് അവസാനിച്ചതെന്നും ബച്ചന്‍ സൂചിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂലിയുടെ ചിത്രീകരണസമയത്ത് ഉണ്ടായ പരിക്ക് കാരണം ഇപ്പോഴും കഴുത്തിനും തോളിനും വേദനയുണ്ടെന്നും ബച്ചന്‍ കുറിച്ചു.
ചിലര്‍ക്ക് ജീവിതോപാധി കണ്ടെത്താന്‍ കഠിനമായി ജോലി ചെയ്യേണ്ടിവരും. അത് കഠിനമായ കാര്യമാണ്. എന്നാല്‍, കഠിനാധ്വാനം കൂടാതെ ആര്‍ക്കും അത് കൈവരിക്കാനാവില്ല. അതില്‍ പോരാട്ടവും നൈരാശ്യവും വേദനയും വിയര്‍പ്പും കണ്ണീരുമെല്ലാമുണ്ട്-ബച്ചന്‍ കുറിച്ചു.
വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന തഗ്സ് ഓഫ് ഹിന്ദൊസ്ഥാനില്‍ ആമിര്‍ ഖാന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇരുന്നൂറ് കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം നവംബറിലാണ് തിയ്യറ്ററുകളില്‍ എത്തുന്നത്.
Content Highlights: amitabh bachchan fall ill during shooting thugs of hindustan