മിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും ആദ്യമായ് ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ‘ചെഹരേ’ റിലീസ് തീയതി പ്രഖ്യാപിച്ചു. ആ​ഗസ്റ്റ് 27ന് തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.  തുടർന്ന് ആമസോൺ പ്രൈം വഴി ചിത്രം ലഭ്യമാകും. റൂമി ജെഫ്രി സംവിധാനം ചെയ്യുന്ന ചിത്രം ഡാർക് മിസ്‌റ്ററി ത്രില്ലർ വിഭാ​ഗത്തിൽ പെടുന്നതാണെന്നാണ് സൂചന. സംവിധായകന്റേത്  തന്നെയാണ് തിരക്കഥ 

ക്രിസ്റ്റൽ ഡിസൂസ, റിയ ചക്രവർത്തി, സിദ്ധാന്ത് കപൂർ, അന്നു കപൂർ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. ഗൗരവ് ദാസ് ഗുപ്ത സംഗീതം നിർവഹിക്കുന്നു.

ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചേഴ്സ് ൻ്റെ ബാനറിൽ ആനന്ദ് പണ്ഡിറ്റാണ് നിർമാണം. 


content highlights : Amitabh Bachchan, Emraan Hashmi starrer Chehre To be released on august 27