ബ്ലോ​ഗ് എഴുത്ത് പന്ത്രണ്ട് വർഷം പിന്നിട്ടതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡിന്റെ ബി​ഗ് ബി അമിതാഭ് ബച്ചൻ. ഇൻസ്റ്റാ​ഗ്രാമിൽ കിടിലൻ ചിത്രങ്ങൾ പങ്കുവച്ചാണ് ബി​ഗ് ബി സന്തോഷം അറിയിച്ചത്, 

"ഇന്ന് എന്റെ ബ്ലോ​ഗ് എഴുത്തിന്റെ പന്ത്രണ്ട് വർഷങ്ങൾ. 2008 ഏപ്രിൽ 17 നാണ് ആദ്യ ബ്ലോ​ഗ് എഴുതി തുടങ്ങിയത്. ഇന്ന് നാലായിരത്തി നാനൂറ്റി ഇരുപത്തിനാലാമത്തെ ദിവസം. എല്ലാദിവസവും..ഒരു ദിവസം പോലും വിട്ടു കളയാതെ ...എല്ലാവരുടെയും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി..."ബച്ചൻ കുറിച്ചു

Bachchan

ബ്ലോ​ഗിന് പുറമേ ട്വിറ്ററിലും ഇൻസ്റ്റ​ഗ്രാമിലും സജീവമാണ് ബച്ചൻ. തൻെറ കുടുംബവിശേഷങ്ങളും കുടുംബാം​ഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവയ്ക്കുന്നതിനോടൊപ്പം സാമൂഹിക-രാഷ്ട്രീയ സംഭവ വികാസങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കാനും താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോ​ഗിക്കുന്നുണ്ട്. 

ഈയിടെ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം പങ്കുവച്ച് ബച്ചൻ വാർത്തകളിൽ നിറഞ്ഞിരുന്നു. കൊറോണ വൈറസ് ഈച്ചകളിലൂടെ പടരും എന്ന വിവരമാണ് ബച്ചന്‍ പങ്കുവച്ചത്. ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ച് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു താരം.  

Content Highlights : Amitabh Bachchan celebrates 12 years of his blog