ലോക്ഡൗണില്‍ സിനിമാതീയേറ്ററുകള്‍ തുറക്കാന്‍ അനുവാദമില്ലാത്തതിനാല്‍ പുതിയ സിനിമകള്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.
ആയുഷ്മാന്‍ ഖുരാനയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന പുതിയ ചിത്രം ഗുലാബോ സിത്താബോ ഓണ്ലൈനിലെത്തുകയാണ്. ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂണിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററും ബച്ചനും ഖുറാനയും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അമിതാഭ് ബച്ചന്റ പോസ്റ്റ്
1969ലാണ് സിനിമയിലെത്തുന്നത്. ഇപ്പോള്‍ 2020 എത്തിനില്‍ക്കുന്നു. 51 വര്‍ഷങ്ങള്‍. ഇക്കാലയളവില്‍ പല മാറ്റങ്ങളും കണ്ടു... പല വെല്ലുവിളികളുമുണ്ടായി.. ഇപ്പോഴിതാ അടുത്ത വെല്ലുവിളി.. എന്റെ ചിത്രം ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു. ഗുലാബോ സിത്താബോ. ജൂണ്‍ 12ന് ലോകമൊട്ടാകെ 200ല്‍പ്പരം രാജ്യങ്ങളില്‍ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ആകുന്നത്. ഈ പുതിയ വെല്ലുവിളിയുടെ ഭാഗമാകുന്നതില്‍ അഭിമാനം...
ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് ബച്ചന് എത്തുന്നതെന്ന വിവരം നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബച്ചന്റെ ഫസ്റ്റ്ലുക്കും വൈറലായിരുന്നു. റൈസിങ് സണ്‍ ഫിലിംസ് ആണ് നിര്‍മ്മാണം. ജൂഹി ചതുര്‍വേദി ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നിര്‍മ്മാതാക്കള്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുകയായിരുന്നു.
Content Highlights : Amitabh Bachchan Ayushmann Khurrana starrer Gulabo Sitabo movie release on amzon prime in june, Bachchan instagram post