മുംബൈയിലെ വസതിയായ ജൽസയിൽ ആരാധകരെ അഭിവാദ്യം ചെയ്യുന്ന അമിതാഭ് ബച്ചൻ | Photo: PTI
അമിതാഭ് ബച്ചനെ കാണാന്‍ ഞായറാഴ്ചകളില്‍ മുംബൈയിലെ വീട്ടില്‍ ആരാധകരുടെ തിരക്കാണ്. മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ബച്ചന്‍ അവര്‍ക്കൊപ്പം സമയം ചെലവിടും. ആ സമയങ്ങളിലൊന്നും ബിഗ് ബി ചെരുപ്പിടാറേയില്ല. ഇതിനു കാരണമെന്താണെന്ന് അറിയുമോ? ഒടുവില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ബച്ചന്‍തന്നെ ആ രഹസ്യം വെളിപ്പെടുത്തി. ആരാധകര്‍ തനിക്ക് ദൈവത്തെപ്പോലെയാണെന്നാണ് താരം പറഞ്ഞത്.
'പലരും എന്നോട് ചോദിക്കാറുണ്ട്. ആരാണ് ആരാധകരെ കാണാന്‍ പോകുമ്പോള്‍ ചെരുപ്പിടാത്തതെന്ന്. ഞാന്‍ അവരോട് പറയുന്നു. ഞാന്‍ അങ്ങനെയാണ് ചെയ്യുന്നത്. നിങ്ങള്‍ ചെരുപ്പിടാതെയല്ലേ ക്ഷേത്രത്തില്‍ പോകുന്നത്. ഞായറാഴ്ചത്തെ ആരാധകരാണ് എന്റെ ദൈവം.' -ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വെള്ള കുര്‍ത്തയ്ക്കുമുകളില്‍ നീലയും ചുവപ്പും നിറത്തിലുള്ള ജാക്കറ്റിട്ട ചിത്രവും അദ്ദേഹം പങ്കുവെച്ചു.
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത 'പ്രോജക്റ്റ് കെ' ആണ് ബച്ചന്റെ വരാനിരിക്കുന്ന ചിത്രം. ദീപികാ പദുക്കോണും പ്രഭാസുമാണ് പ്രധാനവേഷത്തിലെത്തുന്നത്.
Content Highlights: amitabh bachchan, bachchan fans, fans meeting
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..