അമിതാഭ് ബച്ചൻ | photo: ap, facebook/amitabh bachchan
ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലുള്ള നിരാശ പങ്കുവെച്ച് ബോളിവുഡ് താരം അമിതാബ് ബച്ചന്‍. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ ബച്ചന്‍ മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലാണ്.
'വീട്ടിലിങ്ങനെ അനങ്ങാതെ ചടഞ്ഞുകൂടി വിശ്രമിക്കേണ്ടിവരുന്നത് വെല്ലുവിളിയാണ്. ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഊര്‍ജസ്വലതയോടെ ഇത്രയും വര്‍ഷം ആഘോഷിച്ച ഹോളിയുടെ സന്തോഷം തെന്നിമാറി', ബ്‌ളോഗില്‍ താരം കുറിച്ചു. ദീപാവലിയിലും ഹോളിയിലും ബച്ചന്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിരുന്നുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇനി അത്തരം പരിപാടികള്‍ നടക്കുമോയെന്ന് താരം ആശങ്കപ്പെടുന്നു.
തിങ്കളാഴ്ചയാണ് ഹൈദരാബാദില്‍ 'പ്രൊജക്ട് കെ' സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അമിതാഭ് ബച്ചന്റെ വലത് വാരിയെല്ലിന്റെ പേശികള്‍ക്ക് പരിക്കേറ്റത്. പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'പ്രൊജക്ട് കെ'.
Content Highlights: amitabh bachchan about holi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..