ഒരു നടന്‍ എന്നതിലുപരി തന്റെ പെരുമാറ്റം ആരാധകരെ കയ്യിലെടുക്കുന്ന വ്യക്തിത്വത്തിനുടമയാണ് അമിതാഭ് ബച്ചന്‍. ക്യന്‍സര്‍ രോഗിയായ പെണ്‍കുട്ടിയുടെ ആഗ്രഹം നിറവേറ്റിയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബിഗ് ബി. 

ക്യന്‍സര്‍ ചികിത്സയിലിരിക്കുന്ന ഹര്‍ദിക എന്ന പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു താന്‍ ഏറ്റവും അധികം ആരാധിക്കുന്ന അമിതാഭ് ബച്ചനെ നേരിട്ട് കാണണമെന്നത്. ഇതറിഞ്ഞ ബച്ചന്‍ നേരിട്ടുപോയി ചികിത്സയിലിരിക്കുന്ന പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ ബച്ചന്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.