റുപതുകളിലെയും എഴുപതുകളിലെയും സിനിമകളില്‍ നായികയായും സഹനടിയായും ബോളിവുഡില്‍ മാത്രമല്ല, പ്രേക്ഷകരുടെയും മനസില്‍ ഇടം കണ്ടെത്തിയ നടിയാണ് പിന്നീട് ബിഗ് ബി അമിതാഭ് ബച്ചന്റെ സഹധര്‍മ്മിണിയായത്. അത് മറ്റാരുമല്ല, ബോളിവുഡ് കണ്ട നല്ല നടിമാരില്‍ ഒരാളായ ജയഭാദുരി ആണ്. 'ബാഹോ മേം ചലെ ആവോ...' എന്ന ഗാനം ഇന്നത്തെ യുവതലമുറ പോലും നെഞ്ചേറ്റുന്ന ഗാനമാണ്. എന്നാല്‍ അനാമിക എന്ന ചിത്രത്തിലെ ആ ഗാനരംഗത്തില്‍ സഞ്ജീവ് കുമാറിനൊപ്പം അഭിനയിച്ചിരിക്കുന്നത് ജയഭാദുരിയാണെന്ന് പലര്‍ക്കും അറിയാത്ത സത്യം.

ഇപ്പോള്‍ അമിതാഭ് ബച്ചന്‍ പങ്കുവെക്കുന്ന പഴയ ഒരു ചിത്രമാണ് ജയഭാദുരിയെന്ന ജയാബച്ചനെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. 'ഇതാ എന്റെ നല്ല പാതി' എന്ന അടിക്കുറിപ്പോടെയാണ്‌ ബച്ചന്റെ ട്വീറ്റ്. ബച്ചനൊപ്പമാണ് ജയ നില്‍ക്കുന്നതെങ്കിലും ബച്ചന്റെ മുഖം ചിത്രത്തില്‍ വ്യക്തമല്ല. അതിനാല്‍ തന്നെ രസകരമായൊരു ക്യാപ്ഷനാണ് ബച്ചന്‍ ചിത്രത്തിനു നല്‍കിയിരിക്കുന്നത്.

jaya bachchan

jaya

'എന്റെ നല്ല പാതി.. മറുപാതി ആരെന്നുള്ളത് ഇവിടെ അപ്രസക്തമാണല്ലോ. അതിനാല്‍ തന്നെ കാണാനുമില്ല.' എന്നതാണ് ബച്ചന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

1973ലായിരുന്നു ഇരുവരും വിവാഹിതരായത്.

Content Highlights : Amitabh Bacchan shares old picture of Jayabhaduri in twitter