
എ.ആർ. റഹ്മാൻ | ഫോട്ടോ: പി.ടി.ഐ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 'ഇംഗ്ലീഷിന് പകരം ഹിന്ദി' എന്ന വിവാദ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ 'തമിഴനങ്ക്' അഥവാ തമിഴ് ദേവതയുടെ ചിത്രം ട്വീറ്റ് ചെയ്ത് എ.ആർ. റഹ്മാൻ. 'ഞങ്ങളുടെ അസ്തിത്വത്തിന്റെ വേര് തമിഴാണ്' എന്ന കവി ഭാരതിദാസന്റെ വരികളോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പരമ്പരാഗത തമിഴ് ശൈലിയിൽ വെളുത്ത സാരിയണിഞ്ഞ്, മുടി വിടർത്തിയിട്ട്, കുന്തവുമേന്തി നൃത്തം ചെയ്യുന്ന സ്ത്രീയാണ് ചിത്രത്തിലുള്ളത്. പങ്കുവെച്ച് മണിക്കൂറുകൾക്കകം ട്വീറ്റ് വൈറലായി. കഴിഞ്ഞദിവസം രാത്രി 11 മണിക്ക് ചെയ്ത ട്വീറ്റ് പതിമൂവായിരത്തിലേറെ തവണ റീട്വീറ്റ് ചെയ്യപ്പെട്ടു.
തമിഴ് വാഴ്ത്ത് അഥവാ തമിഴ് ദേശീയ ഗാനത്തിലെ ഒരു വാക്കാണ് തമിഴ് ദേവത എന്നർത്ഥമുള്ള തമിഴനങ്ക്. മനോന്മണ്യം സുന്ദരംപിള്ളയുടെ വരികൾക്ക് എം.എസ്. വിശ്വനാഥനാണ് സംഗീതം പകർന്നത്.
പാര്‍ലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവേയാണ് വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്ന് അമിത് ഷാ പറഞ്ഞത്. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Amit Shah’s Hindu remark controversy, AR Rahman,Thamizhanangu
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..