അക്ഷയ്കുമാറും അമിത് ഷായും | ഫോട്ടോ: twitter.com/akshaykumar
അക്ഷയ്കുമാർ നായകനായ പുതിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജിനെ വാനോളം പുകഴ്ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ സംസ്കാരത്തെ വർണിക്കുന്നതാണ് ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന പ്രത്യേക പ്രദർശനത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുടുംബാംഗങ്ങൾക്കും പീയൂഷ് ഗോയൽ, അനുരാഗ് ഠാക്കൂർ, അശ്വിനി വൈഷ്ണവ് എന്നീ കേന്ദ്രമന്ത്രിമാർക്കും ഒപ്പമാണ് ഷാ സിനിമ കാണാനെത്തിയത്. അഫ്ഗാനിസ്ഥാൻ മുതൽ ഡൽഹി വരെയുള്ള യുദ്ധങ്ങൾക്കിടയിൽ പോരാടിയ ഒരു വീരന്റെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തമെന്ന് പ്രദർശനത്തിന് ശേഷം നടന്ന ചടങ്ങിൽ ഷാ പറഞ്ഞു. കൂടാതെ, 1947-ൽ ഇന്ത്യ സ്വതന്ത്രമായെങ്കിലും സാംസ്കാരിക നവോത്ഥാനത്തിന്റെ ഒരു യുഗം 2014-ലാണ് ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
നായകൻ അക്ഷയ് കുമാർ, നായിക മാനുഷി ഛില്ലർ എന്നിവരും പ്രത്യേക പ്രദർശനത്തിനെത്തിയിരുന്നു. സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ. 2017-ലെ മിസ് വേൾഡ് വിജയിയായ മാനുഷിയുടെ അരങ്ങേറ്റ സിനിമകൂടിയാണ് സാമ്രാട്ട് പൃഥ്വിരാജ്. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് 300 കോടി മുതൽമുടക്കുള്ള ചിത്രത്തിന്റെ സംവിധാനം.
Content Highlights: Amit Shah on Samrat Prithviraj Movie, Akshay Kumar, Manushi Chhillar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..