അമിത്‌ ചക്കാലയ്ക്കൽ നായകനാകുന്ന 'തേര്‌‌'; ടൈറ്റിൽ പോസ്റ്റർ പുറത്ത്‌


സെപ്തംബർ 1 ന്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌‌ ആരംഭിക്കും

Photo | Facebook, https:||www.facebook.com|amith.chakalakkal

മിത് ചക്കാലക്കലിനെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. തേര് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി. പി. സാം ആണ് നിർമിക്കുന്നത്.

ചതുരംഗക്കളവും, അതിലെ തേരും, പൊലീസ്‌ തൊപ്പിയും, വിലങ്ങും, തോക്കും, ഉൾപ്പെട്ട പശ്ചാത്തലത്തിലുള്ള പോസ്റ്റർ നിഗൂഢത പടർത്തുന്നുണ്ട്‌‌‌. കുടുംബകഥയുടെ പാശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

സെപ്തംബർ 1 ന്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌‌ ആരംഭിക്കും. ബാബുരാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആർ. ജെ. നിൽജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌.

തിരക്കഥ, സംഭാഷണം: ഡിനിൽ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മൊഹമ്മദ്, സംഗീതം: യാക്സൻ & നേഹ, ആർട്ട്: പ്രശാന്ത് മാധവ്. ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഓ: പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ്:‌ എം. ആർ പ്രൊഫഷണൽ.

Content Highlights : Amit Chakkalakkal New movie Theru title poster


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented