ചാൻസ് സിനിമയുടെ പൂജയിൽ നിന്ന് | ഫോട്ടോ : അൻവർ പട്ടാമ്പി
അമിത് ചക്കാലക്കൽ നായകനാവുന്ന ചാൻസ് എന്ന ചിത്രത്തിന് ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ തുടക്കമായി. അനാർക്കലി മരയ്ക്കാറാണ് നായിക. നവാഗതനായ ശ്രീരാജ്. എം.രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കൊച്ചി നഗരത്തിൽ ഒരു ദിവസം നടക്കുന്ന മൂന്നു കഥകളെ ഒരു കേന്ദ്ര ബിന്ദുവിലെത്തിക്കുന്ന രീതിയിലാണ് ചിത്രത്തിൻ്റെ അവതരണം. ഈ സംഭവങ്ങളിലൂടെ ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന മൂന്നു യുവാക്കളുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് കഥ വികസിക്കുന്നത്. രുദ്ര,ഗുരു സോമസുന്ദരം, അർജുൻ ഗോപാൽ, സാബുമോൻ, (തരികിട സാബു ), ശ്യാം മോഹൻ, എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിർമ്മാതാവ് രാജേഷ് രാജിൻ്റെ മാതാവ് ഓമന.എസ്.നായർ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് പൂജാ ചടങ്ങുകൾക്ക് തുടക്കമിട്ടത്. തുടർന്ന് സംവിധായകൻ വിനയൻ, എ.എം.ആരിഫ്. എം.പി., ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, രുദ്ര പി.സുകുമാർ, സംവിധായകന്റെ അമ്മ ജ്യോതി, അച്ഛൻ രാജേന്ദ്രൻ എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് എ.എം.ആരിഫ് എം.പി. സ്വിച്ചോൺ കർമ്മവും വിനയൻ ഫസ്റ്റ് ക്ലാപ്പും നൽകി. നുഫൈസ് റഹ്മാൻ സംവിധായകന് തിരക്കഥ കൈമാറി.
സുധീർ കരമന, അലൻസിയർ, ഹരീഷ് കണാരൻ, സോണിയാ, കിച്ചു ടെല്ലസ്, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ ഡേവിഡ്, രാജഗോപാൽ ആറൻമുള, നാസർ തിരൂർ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംവിധായകനൊപ്പം ജോസഫ് അഗസ്റ്റിൻ, കുറുമ്പൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.
.jpeg?$p=d356f86&&q=0.8)
ഷാൻ റഹ്മാൻ സംഗീതവും പി.സുകുമാർ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - ത്യാഗു തവനൂർ, മേക്കപ്പ് - പ്രദീപ് രംഗൻ,കോസ്റ്റും - ഡിസൈൻ, - അശോകൻ ആലപ്പുഴ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാജീവ് പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺട്രോളർ-- മനോജ് കാരന്തൂർ. വാർത്താ പ്രചരണം -വാഴൂർ ജോസ്.
ക്യാപ്റ്റൻ മൂവി മേക്കേഴ്സ്, നബീഹ മൂവി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ രാജേഷ് രാജ്, നുഫൈസ് റഹ്മാൻ, ഹരിദാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Content Highlights: amit chakkalackal , malayalam new movie chance, guru somasundaram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..