'അസ്ത്ര' ഫസ്റ്റ് ലുക്ക് പോസ്റ്റർ | photo: special arrangements
അമിത് ചക്കാലക്കല്‍ നായകനാകുന്ന 'അസ്ത്ര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം സുഹാസിനി കുമരനാണ് നായിക.
പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ്. വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലറാണ് ചിത്രം.
കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍, അബു സലിം, ശ്രീകാന്ത് മുരളി, മേലനാഥന്‍, ജയകൃഷ്ണന്‍, ചെമ്പില്‍ അശോകന്‍, രേണു സൗന്ദര്‍, നീനാ കുറുപ്പ്, സന്ധ്യാ മനോജ്, പ്രദീപ് സനല്‍ കല്ലാട്ട് എന്നിവരും ചിത്രത്തിലുണ്ട്. വിനു കെ. മോഹന്‍, ജിജുരാജ് എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
ഹരി നാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്നിരിക്കുന്നു. റോണി റാഫേലാണ് പശ്ചാത്തല സംഗീതം. മണി പെരുമാള്‍ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം -ശ്യാംജിത്ത് രവി, മേക്കപ്പ് -രഞ്ജിത്ത് അമ്പാടി, കോസ്റ്റും ഡിസൈന്‍ -അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -രാജന്‍ ഫിലിപ്പ്. പി.ആര്‍.ഒ -വാഴൂര്‍ ജോസ്.
മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlights: amit chackalakkal suhasini film asthra first look poster
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..