അമിത് ചക്കാലക്കൽ നായകനാകുന്ന യുവം, ഇനി ഒ. റ്റി. റ്റി പ്ലാറ്റഫോം ആയ ഫസ്റ്റ്ഷോസ് വഴി കാണാൻ സാധിക്കും. ജിസിസി രാഷ്ട്രങ്ങളിലും, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഫസ്റ്റ്ഷോസ് വഴി യുവം കാണാം. 

ഫെബ്രുവരി 12 നാണ് യുവം തിയ്യേറ്ററിൽ റിലീസിനെത്തിയത്. കേരളത്തിലെ തീയേറ്ററുകൾക്ക് പ്രദർശനാനുമതി ലഭിച്ച ശേഷം പുറത്തു വരുന്ന ആദ്യ ചിത്രങ്ങളുടെ നിരയിൽ യുവവുമുണ്ടായിരുന്നു. 

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമ്മിച്ചു പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന യുവം, കൈകാര്യം ചെയ്യുന്ന കെ. എസ്. ആർ. ടി. സി വ്യത്യസ്ത പ്രമേയം കൊണ്ട് ഒരുപാട് വേറിട്ട ഒരു സിനിമ തന്നെയാണ്. അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോപി സുന്ദർ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ ആണ് ഗാനരചയിതാവ്. 

ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം. ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിന്റെ സംഘട്ടനങ്ങൾ സൂരറായ് പോട്ട് എന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേർന്നാണ് ചെയ്തിരിക്കുന്നത്. ഡാൻ ജോസ് സൗണ്ട് ഡിസൈനിങ്ങും പനാഷ് എന്റർടെയിന്റ്മെന്റ് വി. എഫ്. എക്സും കൈകാര്യം ചെയ്തിരിക്കുന്നു.

Content Highlights : Amit Chackalakkal Starrer movie Yuvam to be released on OTT Platform