കടുംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച്, പ്രത്യേക രീതിയിൽ മുടി ചീകി, വിചിത്രമായ താടിയുമായി ആമിര്‍ ഖാൻ എത്തിയാലോ. ആവേശത്തിലാണ് ആരാധകർ.
എന്നാൽ ഇത്തരത്തിൽ ഏറെ വിചിത്ര സ്വഭാവമുള്ള ശക്തി കുമാറായി ആമിര്‍ ഖാൻ എത്തുന്നു. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമയിലാണ് വ്യത്യസ്തമായ ഗെറ്റപ്പിൽ ആമിര്‍ എത്തുന്നത്.
അദ്വെെത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കിരൺ റാവു ആണ്.
സംഗീത സംവിധായകനാണ് ശക്തി കുമാര്‍. സ്ത്രീകളുമായി സല്ലപിക്കാൻ ആഗ്രഹിക്കുന്ന, വളരെ മോശപ്പെട്ട സ്വഭാവങ്ങളുള്ള ശക്തി കുമാറിൻ്റെ ജീവിതത്തിലെ ചില സംഭവങ്ങളാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാറിൻ്റെ ഇതിവൃത്തം.